ബിസിനസ് അധിഷ്ഠിത സമൂഹ മാധ്യമമായ ‘ലിങ്ക്ഡിന്‍’ ഇനി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന് സ്വന്തം. 26.2 ബില്യന്‍ ഡോളറിനാണ്(1.74 ലക്ഷം കോടി രൂപ) ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് വാങ്ങുന്നത്. മൈക്രോേസാഫ്റ്റിന്റെയും ലിങ്ക്ഡ്ഇന്നിന്റെയും ബോര്‍ഡുകള്‍ ഏറ്റെടുക്കലിന് അംഗീകാരം നല്‍കി. ഇൗ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാനാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച കരാറില്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലെയും ലിങ്ക്ഡിന്‍ സിഇഒ ജെഫ് വെയ്‌നറും ഒപ്പുവെച്ചു.. ഏറ്റെടുക്കലിന് ഇരു കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെ ഏകകണ്ഠമായ അനുമതിയുമുണ്ട്. മൈക്രോസോഫ്റ്റ് ഏറ്റെടുത്തെങ്കിലും ലിങ്ക്ഡിന്‍ സ്വതന്ത്ര കമ്പനിയായി തുടരുമെന്ന് സത്യ നദല്ലെ അറിയിച്ചു.
ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ലിങ്ക്ഡിന്‍, മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടിവിറ്റി, ബിസിനസ് പ്രോസസ് യൂണിറ്റിന്റെ ഭാഗമാകും. ഇന്ത്യക്കാരനായ സത്യ നദല്ല മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് എത്തിയ ശേഷം നടന്നിട്ടുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഇതോടെ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളിലും മറ്റും കൂടുതല്‍ ബിസിനസ് നേടാനാകും.
ബിസിനസ് അധിഷ്ഠിത സമൂഹ മാധ്യമമായ ലിങ്ക്ഡിന്‍ 2002 ഡിസംബര്‍ 14നാണ് കാലിഫോര്‍ണിയയില്‍ നിലവില്‍ വരുന്നത്. 40 കോടി പേര്‍ രജിസ്റ്റര്‍ ചെയ്ത ലിങ്ക്ഡിന് 10.6 കോടി സജീവ അംഗങ്ങളുണ്ട്.മൈക്രോസോഫ്റ്റ് ഏറ്റെടുത്താലും ലിങ്ക്ഡ് ഇന്‍ തലപ്പത്ത് മാറ്റം വരില്ല. ജെഫ് വെയ്നര്‍ ലിങ്ക്ഡ് ഇന്‍ സി ഇ ഒ ആയി തുടരും. ലിങ്ക്ഡ് ഇന്‍ ബ്രാന്‍ഡും അതേപടി നിലനിര്‍ത്തും. എന്‍റര്‍പ്രൈസ് സോഷ്യല്‍ മീഡിയയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് സ്വന്തമാക്കുന്നത്.