നിവിൻ പോളി ചിത്രം ‘മിഖായേലി’ന്‍റെ റിലീസ് പ്രഖ്യാപിച്ചു

നിവിൻ പോളി ചിത്രം ‘മിഖായേലി’ന്‍റെ റിലീസ് പ്രഖ്യാപിച്ചു
1546507478-Dv5pvRdWsAAMNWU

നിവിൻ പോളി നായകനായി  ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ‘മിഖായേലി’ൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 18നാണ് ചിത്രം തീയറ്ററുകളിലെത്തുക.‘ദ ഗ്രേറ്റ് ഫാദറി’നു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും സോഷ്യൽ മീഡിയയിലും യൂട്യുബിലും വൻ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഭൂരിഭാഗവും വിദേശത്ത് വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ‘ഒരു വടക്കൻ സെൽഫി’ ക്ക് ശേഷം നിവിൻ പോളിയും നടി മഞ്ജിമയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഉണ്ണി മുകുന്ദനും, സിദ്ധിക്കും, സുദേവ് നായരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഗോപി സുന്ദർ സംഗീതവും,വിഷ്ണു പണിക്കർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം ആന്‍റോ ജോസഫാണ്.

Read more

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ

ഡല്‍ഹി ഹോസ്റ്റല്‍ അപകടം: മരണം മൂന്നായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹി ഹോസ്റ്റല്‍ അപകടം: മരണം മൂന്നായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹി സത്യനികേതനില്‍ അഞ്ചുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വ‍ന്‍ ദുരന്തം. മൂന്ന് മരണം. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് എട്ട് പേരെയായിരു