‘മിഖായേൽ’ സിനിമക്ക് നെഗറ്റീവ് റിവ്യൂ എഴുതി;ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്ക് വിലക്ക് വീണു

ഹനീഫ് അഥേനി തിരക്കഥ എഴുതി സംവിധാനം ചെയ്ത നിവിൻ പോളി നായകനായി എത്തിയ മിഖായേല്‍ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പ്‌ പൂട്ടിച്ചു.

‘മിഖായേൽ’ സിനിമക്ക് നെഗറ്റീവ് റിവ്യൂ എഴുതി;ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്ക് വിലക്ക് വീണു
mikhael

ഹനീഫ് അഥേനി തിരക്കഥ എഴുതി സംവിധാനം ചെയ്ത  
നിവിൻ പോളി നായകനായി എത്തിയ മിഖായേല്‍ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പ്‌ പൂട്ടിച്ചു.  
ആവറേജ് റിപ്പോർട്ട് ലഭിച്ച ചിത്രത്തിന്റെ റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പുകൾ പൂട്ടിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്ത മൂവി ട്രാക്കർ, മൂവി മുൻഷി എന്നീ ഗ്രൂപ്പുകളാണ് ഇപ്പോൾ ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്. ഫേസ്‌ബുക്കിന്റെ കോപ്പിറൈറ്റ് പോളിസികൾ ചൂഷണം ചെയ്യുന്ന നിലപാടാണ് സിനിമയുടെ അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് കോപ്പിറൈറ്റ് പോളിസി ഉപയോഗിച്ച് താൽക്കാലികമായാണ് ഗ്രൂപ്പുകൾ പൂട്ടിച്ചിരിക്കുന്നത്.

‘വില്ലന്‍’, ‘ആമി’, ‘മോഹന്‍ലാല്‍’ തുടങ്ങിയ സിനിമകളുടെ നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്ത ഗ്രൂപ്പുകൾക്കും ഇൻഡിവിജ്വൽ അക്കൗണ്ടുകൾക്കും നേരത്തെ സമാനമായ രീതിയിൽ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. പ്രേക്ഷകരുടെ അഭിപ്രായ സ്വാതന്ത്യത്തിന് നേരെയുള്ള ഇത്തരം കടന്നു കയറ്റങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനങ്ങളും ഉയർന്ന് വരുന്നുണ്ട്.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ