ജോലി ഉലകം ചുറ്റി ബോസിന്‍റെ ഫോട്ടോയെടുക്കല്‍; ശമ്പളം 26 ലക്ഷം രൂപ..!

ജോലി ഉലകം ചുറ്റി ബോസിന്‍റെ ഫോട്ടോയെടുക്കല്‍; ശമ്പളം 26 ലക്ഷം രൂപ..!
boss-2-bignewslive_malayalam_news-7

ലോകത്തെങ്ങും യാത്ര ചെയ്ത് ഫോട്ടോ എടുക്കാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 26 ലക്ഷം രൂപയുടെ മാസശമ്പളമാണ്. ഓസ്ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ് ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകൊമേഴ്‌സ് സ്ഥാപനമായ ‘വാരിയര്‍ അക്കാദമി’യുടെ സ്ഥാപകനാണ് മാത്യു ലെപ്രേ. എന്നാല്‍ ജോലിക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം.

മാത്യു ലെപ്രേയുടെ പേഴ്സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. ലെപ്രെയുടെ കൂടെ ലോകം ചുറ്റി ഫോട്ടോ പകര്‍ത്തണം. പാസ്പോര്‍ട്ടും ഫോട്ടോഗ്രഫിയിലുള്ള മികച്ച കഴിവും അഭികാമ്യം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടിവരിക. ദിവസമോ സമയമോ നോക്കാതെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാന്‍ റെഡിയാവണം എന്ന് മാത്രം.

യാത്ര, താമസ, ഭക്ഷണച്ചെലവുകളെല്ലാം മുതലാളിയുടെ വക. ബോസിന്റെ ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യേണ്ടതും ഫോട്ടോഗ്രാഫറുടെ പണിയാണ്. അഭിമുഖത്തിന് ശേഷമാവും തെരഞ്ഞെടുപ്പ്.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു