ആന്ധ്രയില്‍ മിനിമം തൊഴില്‍ സമയം 10 മണിക്കൂര്‍ ആക്കി; കൂടുതല്‍ ജോലി ചെയ്താല്‍ കൂടുതല്‍ സമ്പാദിക്കാമെന്ന് സര്‍ക്കാര്‍

ആന്ധ്രയില്‍ മിനിമം തൊഴില്‍ സമയം 10 മണിക്കൂര്‍ ആക്കി; കൂടുതല്‍ ജോലി ചെയ്താല്‍ കൂടുതല്‍ സമ്പാദിക്കാമെന്ന് സര്‍ക്കാര്‍

ഹൈദരാബാദ്: സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ മിനിമം തൊഴില്‍ സമയം 10 മണിക്കൂര്‍ ആക്കി ആന്ധ്ര. തൊഴില്‍സമയം കൂട്ടുന്ന തൊഴില്‍ ചട്ടം മാറ്റാനുള്ള നിര്‍ദേശത്തിന് സംസ്ഥാനമന്ത്രിസഭ അംഗീകാരം നല്‍കി. കൂടുതല്‍ ജോലി ചെയ്താല്‍ കൂടുതല്‍ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി കെ പാര്‍ഥസാരഥി രംഗത്തെത്തി.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ മുന്നേറാനാണ് തൊഴില്‍ സമയം കൂട്ടിയതെന്നാണു വിശദീകരണം. അഞ്ച് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം എന്നത് ആറ് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ എന്ന് മാറ്റുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് അനുകൂലമായ രീതിയില്‍ രാത്രികാല ഷിഫ്റ്റുകളില്‍ ഇളവ് നല്‍കുന്നത് ആലോചിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

തൊഴിലാളികള്‍ക്കും നിക്ഷേപകര്‍ക്കും അനുകൂലമാക്കുന്നതിനായി തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (ഐ ആന്‍ഡ് പിആര്‍) മന്ത്രി കെ പാര്‍ത്ഥസാരഥി പറഞ്ഞു. ഈ തൊഴില്‍ നിയമ ഭേദഗതികള്‍ കാരണം ഫാക്ടറികളിലെ നിക്ഷേപകര്‍ നമ്മുടെ സംസ്ഥാനത്തേക്ക് വരും. ഈ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായിരിക്കും.

ആഗോളവല്‍ക്കരണം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു. ആഗോള നിയമങ്ങള്‍ നടപ്പിലാക്കുന്നതിനാണ് ഈ ഭേദഗതികള്‍ കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു. ഈ നിയമങ്ങള്‍ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയും വ്യാവസായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു