ക്ലാസ്മുറിയിൽ യൂണിഫോമിൽ താലികെട്ട്; വിദ്യാര്‍ത്ഥികളെ ടിസി നല്‍കി പുറത്താക്കി

Share

ഹൈദരാബാദ്∙ ക്ലാസ് മുറിയിൽവെച്ച് വിവാഹം കഴിച്ച പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും ടി.സി. നൽകി പറഞ്ഞുവിട്ടു. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ക്ലാസ്സ്‌മുറിയിൽവെച്ച് വച്ച് താലികെട്ടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടി എടുത്തത്.

യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലിക്കെട്ടുന്നതാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണുന്നത്. ആരെങ്കിലും വരുന്നതിന് മുമ്പ് വേഗം താലി കെട്ടാൻ കാമറ കൈകാര്യം ചെയ്ത സുഹൃത്ത് ഉപദേശിക്കുന്നതും കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്. ആളൊഴിഞ്ഞ ക്ലാസ് മുറിയാണ് ഇവർ വിവാഹവേദിയാക്കിയത്. സുഹൃത്ത് ക്യാമറ കൈകാര്യം ചെയ്തു. നവംബര്‍ ആദ്യമാണ് സംഭവം നടന്നതെന്ന് പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണിക്കാനാണ് ഇവര്‍ ക്ലാസ് മുറിയില്‍വെച്ച് വിവാഹിതരായത്.

സിന്ദൂരമണിഞ്ഞ ശേഷം വധൂവരന്മാരെപ്പോലെ ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നു. വീഡിയോ ഷൂട്ട് ചെയ്ത സഹപാഠിയെയും സ്കൂൾ അധികൃതർ പുറത്താക്കിയിട്ടുണ്ട്. എന്നാൽ ആരാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലീസും ശിശുക്ഷേമ അധികൃതരും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്'-കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസര്‍ വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസിനോട് പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ