ഫ്ലാറ്റിന്‍റെ നാലാം നിലയിൽ നിന്നു വീണ ഒരുവയസ്സുകാരനെ മരം രക്ഷിച്ചു

ഫ്ലാറ്റിന്‍റെ നാലാം നിലയിൽ നിന്നു വീണ ഒരുവയസ്സുകാരനെ മരം രക്ഷിച്ചു
helpinghand

മുംബൈ∙ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്നു വീണ ഒരുവയസ്സുകാരനെ മരം കയ്യിൽ താങ്ങി രക്ഷിച്ചു. താഴേക്കു പതിച്ച കുഞ്ഞ് മരത്തിന്‍റെ ശിഖിരങ്ങളിൽ തട്ടിത്തടഞ്ഞു അൽപനേരം നിന്ന ശേഷം നിലത്തേക്ക് വീണതുകൊണ്ടാണ് ഒരു വൻ ദുരന്തം ഒഴിവായത്.
മുംബൈ നഗരത്തിലുള്ള ഗോവണ്ടിയിൽ അജിത് ജ്യോതി  ദമ്പതികളുടെ  കുഞ്ഞ് അഥർവയാണ് നാലാം നിലയിൽ നിന്നും താഴോട്ട് വീണത്. ഫ്ലാറ്റിൽ ഒരു ഭാഗത്തു ഭിത്തിക്കു പകരം ഏഴടി ഉയരത്തിൽ സ്ലൈഡിങ് ജനലാണ്. ഗ്രില്ലോ മറ്റു സുരക്ഷാ  സംവിധാനങ്ങളോ ഇല്ല. അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയും എല്ലാം വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഒരു നിമിഷം ശ്രദ്ധതെറ്റിയപ്പോഴാണ് അപകടം സംഭവിച്ചത്. മുത്തശ്ശി പുറത്തു തുണി വിരിക്കാനായി ജനൽ തുറന്ന ശേഷം പകുതി അടച്ചതാണു പ്രശ്നമായത്. ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഓടിയെത്തി ജനലിൽ തള്ളിയപ്പോൾ തുറന്നു പുറത്തേക്കു വീണു. മുളുണ്ട് ഫോർട്ടിസ് ആശുപത്രി ഐസിയുവിൽ നിരീക്ഷണത്തിലാണു കുഞ്ഞിപ്പോൾ. ആരോഗ്യനില മെച്ചപ്പെടുന്നു.മരങ്ങൾ വെട്ടിമാറ്റി കെട്ടിടങ്ങൾ പണിതുയർത്തുന്ന നമ്മൾക്കു ഈ സംഭവം ഒരു താകീതാണ്. മരം വെട്ടിമാറ്റാതിരുന്നാൽ വരാനിരിക്കുന്ന ഒട്ടനവധി ദുരന്തങ്ങളെ നമുക്ക് ഇതുപോലെ ഒഴിവാക്കാം.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ