ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യക്ക് ലോക സുന്ദരിപ്പട്ടം ലഭിക്കുന്നത്. ഹരിയാന സ്വദേശിയായ ഇരുപതുകാരിയാണ് ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയ മാനുഷി ചില്ലർ. ഇതോടെ ഏറ്റവുമധികം തവണ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ വെനസ്വേലയുമായി പങ്കുവയ്ക്കുന്നു.
130 സുന്ദരിമാരെ പിന്തള്ളി ആദ്യ നാല്‍പ്പതില്‍ എത്തിയ മാനുഷി ആദ്യ പതിനഞ്ച് സ്ഥാനത്തിലും ഇടം നേടി. ഇതില്‍ പതിനാല് മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് അവര്‍ കിരീടം ചൂടിയത്. ചൈനയിലെ സാന്യയിലാണ് മിസ് വേള്‍ഡ് മത്സരം നടന്നത്. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് വേള്‍ഡ് കിരീടം എത്തുന്നത്. മെക്‌സികോയുടെ ആന്‍ഡ്രിയ മെസ ഫസ്റ്റ് റണ്ണറപ്പായി. ഇംണ്ടിന്റെ സ്‌റ്റെഫാനി ഹില്‍ ആണ് സെക്കന്‍ഡ് റണ്ണറപ്പ്. ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. 2013ലെ മിസ് വേള്‍ഡ് മേഗന്‍ യംഗ് ആയിരുന്നു പരിപാടിയുടെ അവതാരക.