ട്രാന്‍സ്‌ജെന്‍ഡർ പ്രവർത്തകയെ വധുവാക്കി മിസ്റ്റർ കേരള

ട്രാന്‍സ്‌ജെന്‍ഡർ പ്രവർത്തകയെ  വധുവാക്കി മിസ്റ്റർ കേരള
image

ഇരിങ്ങാലക്കുട: ട്രാൻസ്ജെൻഡറെ വധുവാക്കി മിസ്റ്റർ കേരള. കഴിഞ്ഞ മിസ്റ്റർ കേരള മത്സരത്തിൽ 60 കിലോഗ്രാം വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ പടിയൂർ മുളങ്ങിൽ പുഷ്‌കരന്റെ മകൻ പ്രവീൺ (33) ആണ് ആലപ്പുഴ ചെങ്ങാലൂർ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വധുവായി സ്വീകരിച്ചത്.

കഴിഞ്ഞമാസം തൃശ്ശൂർ മാരിയമ്മൻകോവിലിൽ ഇവർ വിവാഹിതരായി. തുടർന്ന്‌ തിരുവനന്തപുരം രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തു. രണ്ടുപേരുടെയും വീട്ടുകാർ വിവാഹത്തിന് പിന്തുണ നൽകിയതായി പ്രവീൺ പറഞ്ഞു.പ്രവീൺ തന്നെയാണ് വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഡി.വൈ.എഫ്.ഐ. ട്രാൻസ്‌ജെൻഡർ വിഭാഗം യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ശിഖ. ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ പ്രവീൺ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശിഖയുമായി പ്രണയത്തിലാവുകയും പിനീട് വിവാഹം കഴിക്കുകയുമായിരുന്നു.പൂച്ചിന്നിപ്പാടം എംപവർ ജിമ്മിൽ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീൺ ഈ വർഷത്തെ മിസ്റ്റർ ഇന്ത്യാ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്