ചരിത്രമെഴുതി മിതാലി രാജ്; ആറായിരം റണ്‍സ് ക്ലബിലെത്തുന്ന ആദ്യ വനിതാതാരം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജിന് ലോക റെക്കോറഡ്. ഏകദിനത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടുന്ന വനിതാതാരമെന്ന നേട്ടമാണ് മിഥാലി ലോകകപ്പ് മത്സരത്തിനിടെ കുറിച്ചത്.

ചരിത്രമെഴുതി മിതാലി രാജ്; ആറായിരം റണ്‍സ് ക്ലബിലെത്തുന്ന ആദ്യ വനിതാതാരം
mithali-raj

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജിന് ലോക റെക്കോറഡ്. ഏകദിനത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടുന്ന വനിതാതാരമെന്ന നേട്ടമാണ് മിഥാലി ലോകകപ്പ് മത്സരത്തിനിടെ കുറിച്ചത്.ഏകദിനത്തില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരം എന്നും ആറായിരം റണ്‍സ് ക്ലബിലെത്തുന്ന ആദ്യ താരം എന്ന നേട്ടവും മിതാലി സ്വന്തമാക്കി.

ഇംഗ്ലണ്ടിന്റെ താരം ഷാര്‍ലെറ്റ് ഡ്വാര്‍ഡ്സിന്റെ പേരിലുള്ള റെക്കോഡ് ആണ് മിതാലി തിരുത്തികുറിച്ചത്. 5992 റണ്‍സാണ് ഷാര്‍ലെറ്റിന്റെ പേരിലുളളത്. 6000 റണ്‍സിലെത്താന്‍ ഷാര്‍ലെറ്റിനേക്കാള്‍ 16 ഇന്നിങ്സ് കുറച്ചാണ് മിതാലി കളിച്ചത്. 183 മത്സരങ്ങളില്‍ നിന്ന് മിതാലി 6000 റണ്‍സും 191 മത്സരങ്ങളില്‍ നിന്ന് ഷാര്‍ലെറ്റ് 5992 റണ്‍സും എടുത്തത്. 4844 റണ്‍സുമായി ഓസ്ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലര്‍ക്കാണ് മൂന്നാമത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ