ഒരു കൈയിൽ പത്തു രൂപയും, മറു കൈയിൽ പരുക്കേറ്റ കോഴികുഞ്ഞും; ഈ കുരുന്ന് നിഷ്‌കളങ്കത കൈയ്യടി നേടുന്നു

ഒരു കൈയിൽ  പത്തു രൂപയും, മറു കൈയിൽ പരുക്കേറ്റ കോഴികുഞ്ഞും; ഈ കുരുന്ന് നിഷ്‌കളങ്കത കൈയ്യടി നേടുന്നു
mizoram-boy-chicken-03

പിള്ള മനസ്സിൽ കള്ളമില്ല… അവർ  നിഷ്‌കളങ്കതയുടെ  പര്യായമാണ്. ബുദ്ധിയും പക്വതയും വന്ന വലിയവരെക്കാൾ മനസ്സലിവുള്ളവരായിരിക്കും കുട്ടികൾ. അത്തരത്തിൽ ഒരു പിഞ്ചു കുഞ്ഞിന്റെ  നിഷ്കളങ്കതയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്. മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ്.

https://www.facebook.com/sanga.says/posts/2544025018945443:0

വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുമ്പോൾ അറിയാതെ കുഞ്ഞിന്റെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. സങ്കടം സഹിക്കാതെ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടിച്ചെല്ലുകയായിരുന്നു  കുട്ടി തന്റെ കയ്യിൽ ആകെയുള്ള സമ്പാദ്യമായ  10 രൂപയും കുട്ടി കൈയിൽ കരുതിയിരുന്നു. കയ്യിൽ പത്ത് രൂപയുമുയർത്തി ആശുപത്രി അധികൃതരോട് സഹായിക്കണം എന്ന് വളരെ നിഷ്ക്കളങ്കമായി  യാചിക്കുന്ന കുട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം. ഈ  ചിത്രം നിരവധിപേരാണ് പങ്കുവെക്കുന്നത്.

50,000,ത്തിലധികം പേരാണ് ചിത്രം ഷെയർ ചെയ്തത്. മുതിർന്നവരിൽ പകുതി പേർക്കെങ്കിലും ഈ കുഞ്ഞിന്റെ ആത്മാർഥതയും സത്യസന്ധതയും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്രനന്നായേനേ എന്നാണ് ഒട്ടുമിക്ക ആളുകളുടെയും അഭിപ്രായം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു