മോക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കി; നടത്തിയത് രാജ്യത്തെ 259 കേന്ദ്രങ്ങളില്‍

മോക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കി; നടത്തിയത് രാജ്യത്തെ 259 കേന്ദ്രങ്ങളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് മോക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ആക്രമണ സാഹചര്യം നേരിടാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി മോക് ഡ്രില്‍ നടത്തിയത്.

30 സെക്കന്‍ഡ് വീതം മൂന്നു തവണ സൈറണ്‍ മുഴങ്ങി. 4.02 മുതല്‍ 4.30 വരെയായിരുന്നു മോക് ഡ്രില്‍. 120 ഡെസിബെല്‍ ആവര്‍ത്തിയുള്ള ശബ്ദമാണ് മുഴങ്ങിയത്. 28 മിനുട്ടിനു ശേഷം സുരക്ഷിതമാണെന്ന അറിയിപ്പുമായി ചെറിയ സൈറണും മുഴങ്ങി.

യുദ്ധ സാഹചര്യത്തെ നേരിടാന്‍ വിവിധ സേനകള്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.കേരളത്തില്‍ 14 കേന്ദ്രങ്ങളിലാണ് മോക് ഡ്രില്‍ നടത്തിയത്. മോക് ഡ്രില്‍ സമയത്ത് അനുവര്‍ത്തിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ അധികൃതര്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ