അശ്ലീല കമന്റിന് ചുട്ടമറുപടി നൽകി മോഡൽ ക്രിസി ടെയ്ഗൻ

അശ്ലീല കമന്റിന് ചുട്ടമറുപടി നൽകി മോഡൽ ക്രിസി ടെയ്ഗൻ
chrissy-teigen-with-her-daughter-01

അമ്മയും– കുഞ്ഞും തമ്മിലുള്ള സുന്ദര നിമിഷത്തിന്റെ ചിത്രത്തിലും  അമ്മയുടെ ശരീരഭാഗത്തെ കുറിച്ച് അശ്ലീല  കമന്റ് നൽകിയവർക്ക് ചുട്ടമറുപടി നൽകി മോഡൽ ക്രിസി ടെയ്ഗൻ. അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ജോൺ ലെജൻഡിന്റെ ഭാര്യയും മൂന്നുവയസ്സുകാരി ലൂണയുടെ അമ്മയുമാണ് മോഡൽ കൂടിയായ ക്രിസി.

അടുത്തിടെ ക്രിസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൻ  ചർച്ചയ്ക്ക് ഇടവെച്ചിരിക്കുന്നത്. അമ്മയുടെ വസ്ത്രം നേരെയാക്കിയിടുന്ന കുഞ്ഞു ലൂണയുടെ ചിത്രമാണ് ക്രിസി പങ്കുവച്ചത്. പക്ഷേ ചിത്രത്തിലെ അമ്മ മകൾ ബന്ധത്തേക്കാൾ ചിലർ ശ്രദ്ധിച്ചത് ക്രിസിയുടെ മാറിടം പുറത്തുകാണുന്നതാണ്. അപ്പോൾത്തന്നെ ചിലർ ഉപദേശവുമായി രംഗത്തെത്തി. ദൈവമേ! നിങ്ങൾ അത് മൂടി വയ്ക്കൂ, കുഞ്ഞ് അരികിൽ നിൽക്കുന്നു എന്നായിരുന്നു ഒരാൾകമന്റ് ചെയ്തത്.

https://www.instagram.com/p/B5wy5Qjp_Aw/?utm_source=ig_web_copy_link

'മാസങ്ങളോളം അവൾ അത് കുടിച്ചാണ് വളർന്നത്. ഇപ്പോൾ തീരെ ശ്രദ്ധിക്കാറില്ല'. എന്നായിരുന്നു ക്രിസി നൽകിയ മറുപടി. ഇതാദ്യമായല്ല സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് ക്രിസി മറുപടി നൽകുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ട്വിറ്റർ പോരിന്റെ പേരിൽ മുൻപും ക്രിസി വാർത്തകളിലിടം പിടിച്ചിരുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു