മോഡിയുടെ ‘വിവാദ കോട്ട്’ ഗിന്നസില്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാദമായ കോട്ട് ഇതാ ഗിന്നസ്സില്‍ ഇടം നേടിയിരിക്കുന്നു . അതും ഏറ്റവും കൂടിയ തുകക്ക് ലേലത്തില്‍ പോയ സ്യൂട്ടെന്ന ഖ്യാതിയോടെ.തുക കൂടി കേട്ടോളൂ ,4.31 കോടി രൂപ.

മോഡിയുടെ  ‘വിവാദ കോട്ട്’ ഗിന്നസില്‍
modi coat

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാദമായ കോട്ട് ഇതാ ഗിന്നസ്സില്‍ ഇടം നേടിയിരിക്കുന്നു . അതും  ഏറ്റവും കൂടിയ തുകക്ക് ലേലത്തില്‍ പോയ സ്യൂട്ടെന്ന ഖ്യാതിയോടെ.തുക കൂടി കേട്ടോളൂ ,4.31 കോടി രൂപ.

സൂറത്തിലെ വജ്ര വ്യാപാരിയായ ലാല്‍ജിഭായ് പട്ടേല്‍ ആണ് മോഡി കോട്ടിന്റെ ഉടമ . മോഡി കോട്ട് ലാല്‍ജി സ്വന്തം ഫാക്ടറിയില്‍ പ്രദര്‍ശനത്തിനായി വെച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഗംഗാ ശുചീകരണ യജ്ഞത്തിലേക്ക് ലേല തുക നീക്കി വെച്ചിരിക്കുന്നത് .അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വന്തം പേര് തുന്നിയ കോട്ടിട്ടത്. പത്തുലക്ഷത്തോളം രൂപയാണ് മോഡിയുടെ കോട്ടിന് ചെലവായെന്നാണ് കരുതുന്നത് .‘നരേന്ദ്ര ദാമോദര്‍ ദാസ് മോഡി’ എന്ന പൂര്‍ണ്ണനാമം ആലേഖനം ചെയ്തതായിരുന്നു കോട്ട്. കോട്ടിലെ വരയുടെ രൂപത്തില്‍ ആയിരം തവണയാണ് പേര് തുന്നിച്ചേര്‍ത്തിരുന്നത്.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്