മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കൈ അടിച്ച്‌ ആഘോഷമാക്കി അമ്മ ഹീരബെൻ

മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കൈ അടിച്ച്‌ ആഘോഷമാക്കി അമ്മ ഹീരബെൻ
modi-mother_710x400xt

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ നടത്തുമ്പോള്‍ ടിവിയില്‍ നേരിട്ട് കണ്ട്   കൈ അടിച്ച്‌ ആഘോഷമാക്കി അമ്മ ഹീരബെൻ. വാര്‍ത്ത ഏജന്‍സിയായ  എഎന്‍ഐ ആണ്  സത്യപ്രതിജ്ഞ കാണുന്ന ഹീരബെന്നിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

നേരത്തെ  ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വമ്പന്‍ വിജയത്തിന് ശേഷം ആദ്യമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി പ്രവര്‍ത്തകര്‍. അഹമ്മദാബാദിലെ ബിജെപി റാലിയില്‍ പങ്കെടുത്ത ശേഷം നരേന്ദ്രമോദി മാതാവ് ഹീരബെന്നിനെ കാണാനെത്തിയിരുന്നു. കാല്‍ തൊട്ട് വന്ദിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങിയ നരേന്ദ്ര മോദി അദ്ദേഹത്തെ കാണാനായി വഴിയില്‍ കാത്തിരുന്നവരെയും അഭിവാദ്യം ചെയ്തു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്