ഇതാരാണെന്ന് അറിയാമോ?; നമ്മുടെ മാരുതി 800

0

നമ്മുടെ മാരുതി 800 നിര്‍മ്മാണം കമ്പനി കഴിഞ്ഞ വര്‍ഷമാണ്‌ നിര്‍ത്തലാക്കിയത്. എങ്കിലും ഇപ്പോഴും മാരുതിയെ സ്നേഹത്തോടെ കൊണ്ട് നടക്കുന്നവര്‍ നിരവധിയാണ്. അവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെ.എസ് ഡിസൈന്‍സ് എന്ന കമ്പനി പഴയ മാരുതിയെ പുതുപുത്തന്‍ ഫാഷനിലേക്ക് മോഡിഫൈ ചെയ്യുന്നു.

2006, 2007, 2008 കാലഘട്ടത്തില്‍ ഇറങ്ങിയിരിക്കുന്ന മാരുതിയിലാണ് കമ്പനി ഈ മോഡിഫിക്കേഷന്‍ വരുത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഒരു മാരുതി  800 ഉണ്ടെങ്കില്‍ വെറും 4 ലക്ഷം മുടക്കിയാല്‍ നല്ല സ്റ്റൈലന്‍ മാരുതി കൊണ്ട് നടക്കാം. സ്‌പോര്‍ട്ടി ലുക്കിനായി നാലു വീലുകളും മാറ്റി, നിറവും മാറ്റിയാണ് മോഡിഫൈ ചെയ്യുന്നത്. ഫിയറ്റില്‍ നിന്നും ഹെഡ്‌ലാംമ്പ് കടമെടുത്തു. പിന്‍ഭാഗത്തെ ടെയില്‍ ലാമ്പ് ഹെവര്‍ലെ സ്പാര്‍ക്കിന്റെതും.സ്‌പോര്‍ട്‌സ് കാറുകളോട് ചേര്‍ന്ന് നില്‍കുന്ന രൂപമാണ് സ്റ്റിയറിങ് വീലിന്.

അകത്തളങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ബേസിക് ഫീച്ചേര്‍സ് ഉള്‍ക്കൊള്ളിച്ചാണ് ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പിന്നില്‍ നിന്നും മുന്നിലേക്ക് തുറക്കാവുന്ന രൂപത്തിലാണ് ബോണറ്റ്. ന്യൂജെന്‍ ഭാവത്തിനായി ഡാഷ്‌ബോര്‍ഡിന് നടുവില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. എസി വെന്റുകള്‍ നിസാന്‍ ടെറാനോയ്ക്ക് സമാനം. എന്തായാലും സംഗതി സൂപ്പര്‍ ആണെന്ന് പറയാതെ വയ്യ.