'കാനിലെ റെഡ് കാര്‍പെറ്റോ?'; എസ്‌പിജി സുരക്ഷയിൽ തപസ്സനുഷ്ഠിക്കാൻ‌ പോകുന്ന മോദിക്കെതിരെ സോഷ്യൽ മീഡിയ ആക്രമണം

'കാനിലെ റെഡ് കാര്‍പെറ്റോ?'; എസ്‌പിജി സുരക്ഷയിൽ തപസ്സനുഷ്ഠിക്കാൻ‌ പോകുന്ന  മോദിക്കെതിരെ സോഷ്യൽ മീഡിയ ആക്രമണം
sggg

കേദാര്‍നാഥ്:  പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്രം സന്ദർശിച്ചതും ശേഷം ഒരു ഗുഹയിൽ തപസ്സിനിരിക്കുന്നതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത്. തമിഴ് നടന്‍ പ്രകാശ് രാജ് അടക്കമുള്ളവരാണ് മോദിയുടെ ഏകാന്ത ധ്യാനത്തെ  പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഒരു സന്യാസിയെപ്പോലെയാണ് താൻ കഴിയുന്നതെന്ന് അവകാശപ്പെടുന്ന മോദിക്ക് എന്തിനാണ് ചുവന്ന പരവതാനി വിരിച്ചു കൊടുത്തിരിക്കുന്നതെന്നാണ് ഒരു ട്വീറ്റർ ഉപയോക്താവിന്റെ ചോദ്യം.മറ്റുചിലര്‍ സാധാരണക്കാർ കേദാർനാഥിലേക്ക് പോകുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് മോദിയെ പരിഹസിക്കുന്നത്. വേറെ ചിലർക്കാകട്ടെ മോദിയുടെ വസ്ത്രധാരണം വളരെ പിടിച്ചിട്ടുണ്ട്. പണ്ടത്തെ മോണോഗ്രാം സ്യൂട്ട് കഴിഞ്ഞാൽ മോദിയുടെ ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം ഇതാണെന്ന് അവർ അഭിപ്രായപ്പെടുന്നു. ധ്യാനിക്കാൻ പോകുന്നയാളുടെ വേഷമാണോ ഇതൊക്കെ എന്നാണ് വേറൊരു പരിഹാസം.

ലോക പ്രസിദ്ധമായ കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പെറ്റില്‍ താരങ്ങള്‍ തിളങ്ങുന്നതുപോലെയാണോ മോദിയുടെ സഞ്ചാരം എന്ന ചോദ്യമാണ് നിരവധി പേര്‍ ട്വിറ്ററിലൂടെ ഉയര്‍ത്തുന്നത്. കേദാര്‍നാഥില്‍ മോദിക്ക് മാത്രമായി എന്തിനാണ് ചുവപ്പ് പരവതാനി സജ്ജമാക്കിയതെന്ന ചോദ്യം ഉയര്‍ത്തുന്നവരും കുറവല്ല.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ