മോഹൻലാലിന്‍റെ ബിഗ് ബ്രദർ ജനുവരി 16 ന്

മോഹൻലാൽ സിദ്ധിക്ക് കൂട്ടുകെട്ടിൽ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബിഗ് ബ്രദർ'. പതിവ് സിദ്ധിഖ് സിനിമകളിൽ നിന്നും വ്യത്യസ്തമായി മാസ്സ് ആക്ഷൻ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ബിഗ് ബ്രദർ ട്രൈലെർ സോഷ്യൽ മീഡിയ പേജുകളിൽ വലിയ പ്രചാരം നേടിക്കഴിഞ്ഞു. ജനുവരി 16 നു ചിത്രം റിലീസ് ചെയ്യും.

ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാൻ ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഹണി റോസ്, അനൂപ് മേനോൻ, മിർണ മേനോൻ, സിദ്ധിഖ്, ജനാർദ്ദനൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. ദീപക് ദേവാണ് ചിത്രംത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.  ജിത്തു ദാമോദരന്‍റെതാണു ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ ഗാനരചയിതാക്കൾ.

S Talkies, Shaman International, Vaishaka Cinema എന്നി ബാനറുകൾക്കൊപ്പം Carnival Movie Network ഉം ചിത്രത്തിന്‍റെ  നിർമ്മാണ പങ്കാളിയാണ്. S talkies ന്‍റെ നേതൃത്വത്തിൽ ചിത്രം കേരളത്തിൽ റിലീസ് ചെയ്യും. Carnival Movie Network ആണ് ചിത്രത്തിന്‍റെ ഓവർസീസ് റിലീസ് പാർട്ണർ. GCC, USA, UK, Europe, Singapore, Australia എന്നിവിടങ്ങളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Read more

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹി

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്