ജീവനറ്റ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഒരമ്മക്കുരങ്ങ്; ഈ കാഴ്ച ഏത് കഠിന ഹൃദയനെയും കരയിക്കും

ജീവനറ്റ  തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഒരമ്മക്കുരങ്ങ്; ഈ കാഴ്ച  ഏത് കഠിന ഹൃദയനെയും കരയിക്കും
monkey_710x400xt

ജീവനറ്റ  തന്റെ ചോരക്കുഞ്ഞിനെ  നെഞ്ചോട്  ചേർത്ത് പിടിച്ച്  പ്രതീക്ഷ കൈവിടാതിരിക്കുന്ന  ഈ വീഡിയോ  സോഷ്യൽ മീഡിയയെ ഒന്നടങ്കം  കണ്ണീരിലാഴ്ത്തിയിരിക്കയാണ്. ചൈനയിലെ ഹുബൈയിലെ സിങ്‌യാങ് മൃഗശാലയിൽ നിന്നും മാതൃസ്നേഹത്തിന്റെ കണ്ണുനനയിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.

മൃഗശാലയിൽ വളർത്തിയിരുന്ന  ഒരു പെൺകുരങ്ങ്‌  രണ്ടു ദിവസങ്ങൾക്ക് മുൻപ്  ഒരു കുഞ്ഞിനെ പ്രസവിക്കുന്നത്.  ജനിച്ച് രണ്ടുനാൾ കഴിഞ്ഞപ്പോഴേക്കും എന്തുകൊണ്ടോ ആ കുഞ്ഞ് മരണപ്പെട്ടു. എന്നാൽ കുഞ്ഞു മരിച്ചതറിയാതെ  അതിനെയും നെഞ്ചിലേറ്റി ആ 'അമ്മ  ഒറ്റയിരിപ്പാണ്. സിങ്‌യാങ് മൃഗശാലയിലെ കുരങ്ങിനെ പാർപ്പിച്ചിരിക്കുന്ന ഒരു അടച്ചുകെട്ടിയ ഭാഗമുണ്ട്. അതിനുള്ളിൽ ഒരു മരച്ചുവട്ടിൽ തന്റെ കുഞ്ഞിന്റെ മരിച്ചു മരവിച്ച ശരീരവും ഒക്കത്തേറ്റിക്കൊണ്ട് ആ പെൺ കുരങ്ങ് ഇരിക്കുന്നത്.

തന്റെ ചോരക്കുഞ്ഞ് മരിച്ചുപോയി എന്ന് മനസിലാവാതെ ആ പാവം  ഇടയേകിടെ തന്റെ കുഞ്ഞിനെ തലോടുകയും നക്കിത്തുടക്കുകയും ചെയ്യുന്നുണ്ട്.ഏറെ നേരം കുലുക്കി വിളിച്ചിട്ടും അതുകേട്ടുണരാത്ത കുഞ്ഞിന്റെ കവിളത്ത് പിച്ചി എണീപ്പിക്കാൻ നോക്കുന്നുണ്ട്.

ആദ്യമായിട്ടാണ്  മൂന്നുവയസ്സ് പ്രായമുള്ള ആ പെൺകുരങ്ങ് അമ്മയാവുന്നത്. മെയ് 4-നായിരുന്നു പ്രസവം. എന്നാൽ കുഞ്ഞിന് പൂർണ്ണന ആരോഗ്യമില്ലായിരുന്നത് കൊണ്ട് കുഞ്ഞ് .മരണപ്പെടുകയായിരുന്നു. മൃഗശാലയിലെ ഡോക്ടർമാർ അതിനെ പരിചരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ കുഞ്ഞിനേയും  തന്റെ മാറോടടുക്കിപ്പിടിച്ച് മരക്കൊമ്പിൽ കേറി ഒളിച്ചുകളഞ്ഞു ആ പെൺകുരങ്ങ്.  അസുഖം മൂർച്ഛിച്ച് രണ്ടാം നാൾ ആ കുഞ്ഞുകുരങ്ങ് മരണപ്പെട്ടു. അന്നുമുതൽ ചേതനയറ്റ കുഞ്ഞിനെ  ആർക്കും വിട്ടുകൊടുക്കാതെ കൈയിലെടുത്തു നടക്കുകയാണ് തള്ളക്കുരങ്ങ്.

സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട ആ ദൃശ്യങ്ങൾ ഏറെപ്പേരെ കരയിച്ചു. കുഞ്ഞ് മരണപ്പെട്ടതിൽ തങ്ങളും ദുഖിക്കുന്നുണ്ടെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു