ഒറ്റപെട്ട ദ്വീപില്‍ 28 വര്ഷം ഒറ്റയ്ക്കൊരു മനുഷ്യന്‍

ഒറ്റയ്ക്കൊരു ദ്വീപില്‍ 28 വര്ഷം ഒറ്റയ്ക്കൊരു മനുഷ്യന്‍. കഥകളിലും സിനിമയിലും ഇതുപോലുള്ള ജീവിതങ്ങള്‍ കണ്ടിട്ടുണ്ടാകാം പക്ഷെ ഇത് പച്ചജീവിതമാണ്. ഈ കഥയിലെ നായകന്‍ മൗറോ മൊറാന്‍ഡി എന്ന  79കാരനാണ്.

ഒറ്റപെട്ട ദ്വീപില്‍ 28 വര്ഷം ഒറ്റയ്ക്കൊരു മനുഷ്യന്‍
morandi_547x368

ഒറ്റയ്ക്കൊരു ദ്വീപില്‍ 28 വര്ഷം ഒറ്റയ്ക്കൊരു മനുഷ്യന്‍. കഥകളിലും സിനിമയിലും ഇതുപോലുള്ള ജീവിതങ്ങള്‍ കണ്ടിട്ടുണ്ടാകാം പക്ഷെ ഇത് പച്ചജീവിതമാണ്. ഈ കഥയിലെ നായകന്‍ മൗറോ മൊറാന്‍ഡി എന്ന  79കാരനാണ്. ഇറ്റലിയിലെ മഡാലെന ദ്വീപ് സമൂഹത്തിലെ ബുഡേലി ദ്വീപില്‍ കഴിഞ്ഞ ഇരുപത്തിയെട്ടു വര്‍ഷങ്ങളായി ഇദ്ദേഹം ഒറ്റയ്ക്കാണ് താമസിക്കുന്നത്. അതായത് 1989 മുതല്‍.

മൊറാന്‍ഡിയുടെ ചെറുകപ്പലിന്റെ എന്‍ജിന്‍ തകരാറിലായപ്പോള്‍ കോര്‍സികയുടെയും സാര്‍ഡിനിയയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബുഡേലി ദ്വീപിലേക്ക് ഇദ്ദേഹം എത്തപ്പെട്ടത്. പിന്നീട് ഇറ്റലിയിലേക്ക് മൊറാന്‍ഡി തിരികെ പോയില്ല. ആധുനിക സമൂഹത്തില്‍ നിന്നും മൊറാന്‍ഡി മോചിതനായി ദ്വീപില്‍ ഒരു ചെറുകുടിലില്‍ അദ്ദേഹം താമസം ആരംഭിച്ചു.

ഇവിടെ എത്തിയ ശേഷം  അധികാരവും, സമ്പത്തും മോഹിക്കുന്നതും മനുഷ്യനെ മനസിലാക്കാത്തതുമായ ഒരു സമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താന്‍ തീരുമാനിച്ചുവെന്ന് മൊറാന്‍ഡി പറയുന്നു. ബുഡേലി ദ്വീപിന്റെ മേല്‍നോട്ടക്കാരനാണ് മൊറാന്‍ഡി. പഴയ മേല്‍നോട്ടക്കാരന്റെ കുടിലിലാണ് ഇദ്ദേഹം താമസിക്കുന്നത്. തുടക്കത്തില്‍ സന്ദര്‍ശകരൊന്നും ഇല്ലായിരുന്നുവെന്നും, പിന്നീട് ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടെന്നും മൊറാന്‍ഡി പറഞ്ഞു. പ്രകൃതിയോടുള്ള ബഹുമാനം കൊണ്ടാണ് താനിവിടെ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി എന്നെങ്കിലും ഇറ്റലിയിലേക്ക് പോകുന്ന കാര്യത്തെ കുറിച്ചു ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു.എന്നാല്‍ വര്‍ഷത്തില്‍ കുറച്ച് ദിവസം രണ്ട് പെണ്‍മക്കളെ കാണാന്‍ മൊഡേനയിലേക്ക് മൊറാന്‍ഡി പോകാറുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ