മരിച്ച മകന്‍റെ ആത്മാവ് വീട്ടില്‍; തെളിവായി ചിത്രങ്ങൾ

മരിച്ച മകന്‍റെ ആത്മാവ്  വീട്ടില്‍; തെളിവായി ചിത്രങ്ങൾ
Grieving-mum-spots-dead-son-ghost-on-kitchen-CCTV_710x400xt

മരിച്ച മകന്‍ തന്‍റെ അടുക്കളയില്‍ വീണ്ടും പ്രത്യേക്ഷപ്പെട്ടുവെന്ന് അവകാശവാദവുമായി ഒരു അമ്മ രംഗത്ത്. ജോര്‍ജിയയിലെ അറ്റ്‌ലാന്‍റാ സ്വദേശിനിയായ  57കാരി ജെന്നിഫര്‍ ഹോഡ്ജാണ് മകന്‍റെ ആത്മാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് അവകാശപ്പെടുന്നത്. ജെന്നിഫറും മകള്‍ ലോറനും ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണു അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം മൊബൈലിലെ സെക്യൂരിറ്റി ആപ്പില്‍ വരുന്നത്. ആരെങ്കിലും വീടിനകത്തു  പ്രവേശിച്ചാൽ മുന്നറിയിപ്പു നൽകുന്ന സുരക്ഷാ സംവിധാനമാണിത്. അകത്തു പ്രവേശിച്ച ആ ആളുടെ ചിത്രം ബന്ധപ്പെട്ട മൊബൈൽ നമ്പറില്‍ തെളിയും.


ചിത്രത്തിലെ രൂപം മരിച്ചു പോയ മകന്‍ റോബിനാണെന്നാണ് ഈ അമ്മ ചിത്രം നിരത്തി വ്യക്തമാക്കുന്നു. എന്നാല്‍ അടുക്കളയിലെത്തി പരിശോധിച്ചപ്പോള്‍ യാതൊന്നും കണ്ടെത്താനായില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒരു രോഗത്തിന് കഴിക്കുന്ന മരുന്ന് അളവില്‍ കൂടുതല്‍ശരീരത്തില്‍ എത്തിയതിനെത്തുടര്‍ന്നായിരുന്നു റോബി മരിച്ചത്. 2016ൽ, 23–ാം വയസ്സിലാണു റോബിയുടെ മരണം. എന്തായാലും അടുക്കളയിൽ കണ്ട പ്രേതത്തിന്‍റെ  ചിത്രങ്ങൾസമൂഹമാധ്യമങ്ങളിൽവൈറൽലായിക്കൊണ്ടിരിക്കുകയാണ്.

മകൻ സ്വർഗത്തിൽ സമാധാനമായിരിക്കുന്നതിന്‍റെ തെളിവാണ് ഇതെന്നു വിശ്വസിക്കുന്നതിനാൽ ആശ്വാസം തോന്നുന്നുവെന്നും ജെന്നിഫർ പ്രതികരിച്ചതായി കെന്നഡി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇവർ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും വിശ്വസിക്കാൻ കഴിയാത്തതുമൂലം ഇവര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും എന്നാണ് റിപ്പോര്‍ട്ട്.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ