ഇനി മൊബൈല്‍ ചാര്‍ജിംഗ് MRT സ്റ്റേഷനുകളിലും

MRT സ്റ്റേഷനുകളില്‍ സൗജന്യമായി മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു. സിറ്റി ഹാള്‍, താന്‍ജോങ് പഗാര്‍, ഓര്‍ച്ചഡ്, കെന്റ് റിഡ്ജ് സ്റ്റേഷനുകളില്‍ വരും ആഴ്ചകളില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാവും.

MRT സ്റ്റേഷനുകളില്‍ സൗജന്യമായി മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള  സംവിധാനം ഒരുങ്ങുന്നു. സിറ്റി ഹാള്‍,  താന്‍ജോങ് പഗാര്‍, ഓര്‍ച്ചഡ്, കെന്റ് റിഡ്ജ് സ്റ്റേഷനുകളില്‍ വരും ആഴ്ചകളില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാവും. പരീക്ഷണാടിസ്ഥാനത്തിലാണ് കൂടുതല്‍ യാത്രക്കാരുള്ള ഈ നാല് സ്റെഷനുകളില്‍ മൊബൈല്‍ ചാര്‍ജിംഗ് സംവിധാനം സ്ഥാപിക്കുന്നത്. ആദ്യ ചാര്‍ജിംഗ് യൂണിറ്റ് സിറ്റി ഹാളില്‍ സ്ഥാപിച്ചു കഴിഞ്ഞു. തുടര്‍ന്നു മുഴുവന്‍ സ്റ്റേഷനുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുവാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. യാത്രക്കാരുടെ അഭിപ്രായം കണക്കിലെടുത്തായിരിക്കും കൂടുതല്‍ സ്റ്റേഷനുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുക.  ഓരോ പോയിന്റുകളിലും ഒരേ സമയം മൂന്നു മൊബൈല്‍ ഫോണുകള്‍ ചാര്‍ജു ചെയ്യാനുള്ള സൗകര്യമാണുള്ളത്. വിവിധ ഫോണുകളുടെ അഡാപ്ടറുകള്‍ ഘടിപ്പിക്കുവാനുള്ള സൗകര്യവും ഇതിലുണ്ടാകും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം MRT സ്റ്റേഷനുകളില്‍ നിലവില്‍ വരുന്നത് യാത്രക്കാര്‍ക്ക് അനുഗ്രഹമായിരിക്കും.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ