ഇരുപത്തിയെട്ട് MRT സ്റ്റെഷനുകളില്‍ സൗജന്യ വൈ-ഫൈ ഈ വര്‍ഷം പകുതിയോടെ!

0

 

സിംഗപ്പൂരില്‍ ഉടനീളം ഇരുപത്തിയെട്ട് MRT സ്റ്റെഷനുകളില്‍ സൌജന്യമായി വൈ-ഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ ഉള്ള കര്‍മപദ്ധതിക്ക് LTA രൂപം കൊടുത്തു. ഈ വര്‍ഷം പകുതിയോടെ ആണ് ഈ സൗകര്യം നിലവില്‍ വരികയെന്ന് LTA പത്രക്കുറിപ്പില്‍ അറിയിച്ചു.

ജുറോങ് ഈസ്റ്റ്, സിറ്റി ഹാള്‍, ഓര്‍ചാര്‍ഡ്‌, പായാ ലെബാര്‍, ബോണവിസ്റ്റ തുടങ്ങിയ സ്റ്റെഷനുകളില്‍ ആണ് ഈ വര്‍ഷം പകുതിയോടെ ഈ വര്‍ഷം ജൂണോടെ ഈ സംവിധാനം നിലവില്‍ വരിക. 2 mbps വരെ വേഗതയില്‍ ഇത് യാത്രക്കാര്‍ക്ക് ലഭ്യമാകും. പല സ്റ്റെഷനുകളിലും  ടെല്‍കോ സേവനദാതാക്കളുടെ 3G-4G സൌകര്യങ്ങള്‍ വേണ്ടത്ര കാര്യക്ഷമമല്ല എന്ന പരാതി ഒരു പരിധിവരെ പരിഹരിക്കാന്‍ ഇതു കൊണ്ട് സാധിച്ചേക്കും. മൊബൈല്‍ ഫോണ്‍ ദാതാക്കള്‍ ഈയിടെ 3G-4G നിരക്കുകളില്‍ കനത്ത വര്‍ദ്ധന വരുത്തുകയും സൌജന്യമായി ലഭിക്കുന്ന ഡാറ്റയുടെ അളവ് കുറക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ പൊതുജനങ്ങള്‍ക്ക്‌ ആശ്വാസമേകാന്‍ ഈ സംവിധാനം സഹായിച്ചേക്കും.  

IDA (Infocomm Development Authority of Singapore) കുറച്ചു വര്‍ഷമായി നടപ്പില്‍ വരുത്തികൊണ്ടിരിക്കുന്ന Wireless@SG എന്ന പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ സൌകര്യം MRT സ്റ്റെഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.