ധോണിക്ക് ‘ജോലി’ കിട്ടി; പക്ഷെ ….

0

തിങ്കളാഴ്ച എല്ലാ ദിവസത്തേയും പോലെ ഗള്‍ഫ് ഓയല്‍ ഇന്ത്യയുടെ ഓഫീല്‍ എത്തിയ ജീവനക്കാര്‍ ഒന്ന് ഞെട്ടി .കമ്പനിയുടെ സിഇഒ കസേരയില്‍ അതാ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി.പലര്‍ക്കും ആദ്യം കാര്യം പിടികിട്ടിയില്ലെങ്കിലും പിന്നെയാണ് സംഭവം മനസ്സിലായത്‌ .

മുംബൈയിലെ അന്ധേരിയിലെ ഓഫീസിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ ഒരു ദിവസത്തേക്ക് മാത്രമായാണ് ധോണി ഗള്‍ഫ് ഓയില്‍ ഇന്ത്യയുടെ സിഇഒ ആയതെന്നതാണ് യാഥാര്‍ഥ്യം. ജീവനക്കാരെ അത്ഭുതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു മുന്‍ ഇന്ത്യന്‍ നായകൻ ഒരു ദിവസത്തേക്ക് കമ്പനി സിഇഒ സ്ഥാനം അലങ്കരിച്ചത്. ധോണിയും കമ്പനി അധികൃതരും തമ്മിൽ നടന്ന ചെറിയൊരു രഹസ്യമായിരുന്നു അത്.ഗള്‍ഫ് ഓയിലിന്റെ ബ്രാന്‍ഡ് അംബാസഡറായ ധോണിക്ക് കമ്പനിയുമായുള്ള ബന്ധം വര്‍ഷങ്ങളായുള്ളതാണ്. ഗള്‍ഫ് ഓയിലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ധോണി ചുമതലയേല്‍ക്കുന്നത് 2011 ലാണ്. വെറുതെ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി ഒരൊറ്റ ദിവസത്തേക്കാണ് ധോണി ഗള്‍ഫ് ഓയില്‍ ഇന്ത്യയുടെ സി ഇ ഒ സ്ഥാനം ഏറ്റെടുത്തത്.  ജനുവരിയില്‍ ഇംഗ്ലണ്ടിനോടു നടന്ന ഏകദിനമത്സരങ്ങള്‍ മുതല്‍ ആഭ്യന്തരക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോണി കളിക്കും എന്നാണു അറിയുന്നത്.