എന്തിനാണ് ആഷിക്ക് അബു വരെ ഇയാളെ ഹീറോ എന്നു വിളിക്കുന്നത്??

എന്തിനാണ് ആഷിക്ക് അബു വരെ ഇയാളെ ഹീറോ എന്നു വിളിക്കുന്നത്??
14359254_1295142123852135_7709768530860994863_n

ഇത് മാമലക്കണ്ടം ബിനു. പേര് കെട്ടാല്‍ തിരിച്ചറിയണം എന്നില്ല. ഇന്നലെ വരെ മഡ് റെയ്സില്‍ ക്രെയ്സുള്ള ചിലര്‍ക്ക് മാത്രം അറിയുന്ന ഒരാളായിരുന്നു ബിനു.

എന്നാല്‍  ഇന്ന് മാമലക്കണ്ടം ബിനു എന്നോ , മഡ് റെയ്സ് എന്നോ കേട്ടാല്‍ ഒരുവിധം എല്ലാരും ഈ ഹീറോയെ തിരിച്ചറിയും. കാരണം, കഴിഞ്ഞ ദിവസം ഭൂതത്താന്‍കെട്ടില്‍ നടന്ന മഡ് റെയ്സിലെ താരമായിരുന്നു ബിനുവും ബിനുവിന്റെ   94 മോഡൽ മഹീന്ദ്ര ജീപ്പും.

14440622_975812699194714_2246235462935926571_n

ഈ ജീപ്പുമായെത്തി മഡ് റെയ്സില്‍ പല കൊലകൊമ്പന്‍മാരേയും  മലര്‍ത്തിയടിച്ച് ബിനു നില്‍ക്കുന്ന നില്‍പാണ് ഈ ഫോട്ടോയില്‍ കാണുന്നത്. കൊച്ചിയിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമൊക്കെ ആള്‍ട്രേഷന്‍ ചെയ്ത ജീപ്പുകളും ജിപ്സികളും താർ വണ്ടികളുമായി, പജിറോയും ലാൻഡ് ക്രൂയിസറിലും നിറയെ ടെക്നിക്കൽ സപ്പോർട്ട് ടീമും ജിപിഎസുമായി വന്നവര്‍ അവസാനം പവനായി ശവമായി എന്ന ഡയലോഗടിച്ച് മടങ്ങിയപ്പോഴും ബിനു ഒരു ദിനേശ് ബീഡിയും വലിച്ച് നിന്നു.
ഭൂതത്താന്‍ കെട്ടില്‍ വെള്ളമിറങ്ങിയ സ്ഥലത്ത് അതീവ ദുര്‍ഘടം പിടിച്ച വഴിയിലൂടെയായിരുന്നു റെയ്സ്. ഒന്നാം റെയ്സിലും രണ്ടാം റെയ്സിലും ബിനു തന്നെയായിരുന്നു താരം. മത്സരത്തില്‍ മൂന്നാം സ്ഥാനം ആയിരുന്നെങ്കിലും ഈ ഹൈറേഞ്ചുകാരനായിരുന്നു യഥാര്‍ത്ഥ ഹീറോ. ഈ ഫോട്ടോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയും ചെയ്തു. ഹീറോ എന്ന ക്യാപ്ഷനോട് കൂടിയാണ് ആഷിക്ക് അബു ഈ ചിത്രം സ്വന്തം ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Read more

സംസ്ഥാനത്ത് കനത്ത മഴ; പ്രളയഭീതിയിൽ നാല് ജില്ലകൾ, മഴക്കെടുതിയിൽ 6 മരണം

സംസ്ഥാനത്ത് കനത്ത മഴ; പ്രളയഭീതിയിൽ നാല് ജില്ലകൾ, മഴക്കെടുതിയിൽ 6 മരണം

സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ വലിയൊരു പ്രളയഭീതിയിലാണ് കേരളം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളെ

വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശിയായ ആന്റണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്

സാൽവഡോറിൽ 3,000 വർഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി; പുരാതന മനുഷ്യശേഷിപ്പെന്ന് ഗവേഷകർ

സാൽവഡോറിൽ 3,000 വർഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി; പുരാതന മനുഷ്യശേഷിപ്പെന്ന് ഗവേഷകർ

സാൽവഡോർ: മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിൽ നിന്നും ഏകദേശം 3,000 വർഷം പഴക്കമുള്ള മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെടുത്തു. രാജ്യ തലസ്ഥാനമായ