മുംബൈ വിമാനത്താവളം മേയ് 7ന് അടച്ചിടും

Share
മുംബൈ വിമാനത്താവളം മേയ് 7ന് അടച്ചിടും

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മേയ് ഏഴിന് അടച്ചിടും. മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണികളെ തുടര്‍ന്ന് വ്യാഴാഴ്ച പകല്‍ 11 മുതല്‍ വൈകിട്ട് 5 വരെയാണ് റണ്‍വേകള്‍ അടക്കുന്നത്. ആഭ്യന്തര - അന്തര്‍ദേശീയ സര്‍വീസുകളെ നിയന്ത്രണം ബാധിക്കുന്നതിനാല്‍ യാത്രക്കാര്‍ വിമാന സമയവിവരങ്ങള്‍ മുന്‍കൂട്ടി ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

മഴക്കാലത്ത് വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിംഗും ടേക്ക് ഓഫും ഉറപ്പാക്കുന്നതിനായാണ് വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രവൃത്തിയായതിനാല്‍ വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍ നേരത്തെ തന്നെ മാറ്റം വരുത്തി.

നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് കൃത്യമായ സമയം യാത്രക്കാര്‍ പരിശോധിക്കേണ്ടതാണെന്ന് അധികൃതര്‍ പറഞ്ഞു.

യാത്രാ വിമാനങ്ങള്‍ക്ക് പുറമെ ചരക്ക് നീക്കങ്ങളെയും ഈ നിയന്ത്രണം ബാധിക്കും.

Read more