മുംബൈയില്‍ നിന്ന് ഒരു ക്രൂയിസ് കപ്പല്‍ അന്‍റാര്‍ട്ടിക്കയിലേക്ക്. അതെ , മുംബൈ ആസ്ഥാനമായ ‘ദി ക്യൂ എക്സ്പീരിയന്‍സസ്’ എന്ന ക്രൂയിസ് കമ്പനിയാണ് ഈ സുവര്‍ണ്ണവസരം ഒരുക്കുന്നത്.
ഡിസംബര്‍ ഒമ്പത് മുതല്‍ 19വരെയാണ് ക്രൂയിസ്.200 പേരുമായാണ് കപ്പല്‍ യാത്ര തിരിക്കുന്നതെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു . ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്രൂയിസ് കപ്പല്‍ അന്‍റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തിലേക്ക് തിരിക്കുന്നത്. സമ്പൂര്‍ണ ലക്ഷ്വറി യാത്രയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരേന്ത്യന്‍ ഭക്ഷണമായ രാജ്‍മാ അരിയും കറികളും വരെ യാത്രയില്‍ സജ്ജമാണെന്നതാണ് മറ്റൊരു പ്രത്യേകത. യാത്രയ്ക്ക് ഏതാണ്ട് 6.9 ലക്ഷം രൂപയാണ് ഒരാള്‍ക്ക് ചെലവ്. thalparya