ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് കിം ജോങ് നാമിനെ വധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ വിമാനത്താവളത്തില്‍ വെച്ച് വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് കിം ജോങ് നാമിനെ വധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
NM515701_a_248010c

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ വിമാനത്താവളത്തില്‍ വെച്ച് വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജാപ്പനീസ് ചാനലായ ഫുജി ടിവിയാണ് മലേഷ്യയിലെ ക്വാലാലംപൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന മാരകവിഷം മുഖത്ത് സ്‌പ്രേ ചെയ്താണ് കിം ജോങ് നാമിനെ വധിച്ചത് എന്നാണ് നിഗമനം .

ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് സമര്‍ഥമായാണ് കൊലപാതകം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്. ഒരു സ്ത്രീ കിം ജോങ് നാമിന്റെ മുഖത്തേക്ക് വിഷം സ്‌പ്രേ ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. വെള്ള വസ്ത്രം ധരിച്ച യുവതി നാമിന്റെ മുഖം കൈകൊണ്ട് ചേര്‍ത്തുപിടിച്ചാണ് വിഷ സ്‌പ്രേ തളിക്കുന്നതെന്ന് മലേഷ്യ കിനി റിപ്പോര്‍ട്ടു ചെയ്യുന്നു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം