മസ്കത്തിൽ നിന്ന് സൗജന്യമായി ഇനി പ്രവാസികള്‍ക്ക് ടിവി കൊണ്ടുപോകാം

0

മസ്‌കത്തില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് ഇനി അധിക നിരക്ക് കൂടാതെ ടിവി കൊണ്ട് വരാം. എയര്‍ ഇന്ത്യയിലും ജെറ്റ് എയര്‍വേസിലുമാണ് ഈ സൗകര്യം. ടിവി കൊണ്ടുപോകുന്നതിന് ഈടാക്കിവന്ന അധിക നിരക്ക് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. മാത്രമല്ല സീസണ്‍ സമയംകഴിഞ്ഞതോടെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി. 48 ഇഞ്ച് വരെ വിലിപ്പമുള്ള ടിവി കൊണ്ടുപോകുന്നതിന് അധിക നിരക്ക് നല്‍കണ്ടതിലെന്ന് എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും വ്യക്തമാക്കി.

ഈ മാസം ഒന്ന് മുതല്‍ ആനുകൂല്യം യാത്രക്കാര്‍ക്ക് ലഭിച്ചുതുടങ്ങി. പുതിയ അറിയപ്പുകള്‍ ഉണ്ടാകുന്നത് വരെ സൗകര്യം യാത്രക്കാര്‍ക്ക് സൗജന്യമായി ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ടെലിവിഷനുകള്‍ ഒറിജിനല്‍ പാക്കിംഗില്‍ ഉള്ളതാകണം. സൗജന്യ ലഗേജ് അലവന്‍സില്‍ ഉള്‍പ്പെടുത്തിയാകും ഈ ആനുകൂല്യം ലഭ്യമാക്കുക. ടെലിവിഷന്‍ അടക്കം ലഗേജിന്റെ ഭാരം സൗജന്യ പരിധിയിലും അധികമായാല്‍ ഓരോ കിലോക്കും അധിക നിരക്ക് നല്‍കേണ്ടിവരും. ഇരുപത് റിയാലും അതിന് മുകളിലും വരെ ലാഭമാണ് ഇതിലൂടെ യാത്രക്കാര്‍ക്ക് ലഭിക്കുക.