മസ്കത്തിൽ നിന്ന് സൗജന്യമായി ഇനി പ്രവാസികള്‍ക്ക് ടിവി കൊണ്ടുപോകാം

മസ്‌കത്തില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് ഇനി അധിക നിരക്ക് കൂടാതെ ടിവി കൊണ്ട് വരാം. എയര്‍ ഇന്ത്യയിലും ജെറ്റ് എയര്‍വേസിലുമാണ് ഈ സൗകര്യം. ടിവി കൊണ്ടുപോകുന്നതിന് ഈടാക്കിവന്ന അധിക നിരക്ക് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു.

മസ്കത്തിൽ നിന്ന് സൗജന്യമായി ഇനി പ്രവാസികള്‍ക്ക് ടിവി കൊണ്ടുപോകാം
flightdelay

മസ്‌കത്തില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് ഇനി അധിക നിരക്ക് കൂടാതെ ടിവി കൊണ്ട് വരാം. എയര്‍ ഇന്ത്യയിലും ജെറ്റ് എയര്‍വേസിലുമാണ് ഈ സൗകര്യം. ടിവി കൊണ്ടുപോകുന്നതിന് ഈടാക്കിവന്ന അധിക നിരക്ക് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. മാത്രമല്ല സീസണ്‍ സമയംകഴിഞ്ഞതോടെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി. 48 ഇഞ്ച് വരെ വിലിപ്പമുള്ള ടിവി കൊണ്ടുപോകുന്നതിന് അധിക നിരക്ക് നല്‍കണ്ടതിലെന്ന് എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും വ്യക്തമാക്കി.

ഈ മാസം ഒന്ന് മുതല്‍ ആനുകൂല്യം യാത്രക്കാര്‍ക്ക് ലഭിച്ചുതുടങ്ങി. പുതിയ അറിയപ്പുകള്‍ ഉണ്ടാകുന്നത് വരെ സൗകര്യം യാത്രക്കാര്‍ക്ക് സൗജന്യമായി ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ടെലിവിഷനുകള്‍ ഒറിജിനല്‍ പാക്കിംഗില്‍ ഉള്ളതാകണം. സൗജന്യ ലഗേജ് അലവന്‍സില്‍ ഉള്‍പ്പെടുത്തിയാകും ഈ ആനുകൂല്യം ലഭ്യമാക്കുക. ടെലിവിഷന്‍ അടക്കം ലഗേജിന്റെ ഭാരം സൗജന്യ പരിധിയിലും അധികമായാല്‍ ഓരോ കിലോക്കും അധിക നിരക്ക് നല്‍കേണ്ടിവരും. ഇരുപത് റിയാലും അതിന് മുകളിലും വരെ ലാഭമാണ് ഇതിലൂടെ യാത്രക്കാര്‍ക്ക് ലഭിക്കുക.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി