ബലൂണ്‍ അഡ്വഞ്ചര്‍: മലേഷ്യന്‍ സഞ്ചാരികള്‍ക്ക് സാഹസികതയുടെ പുതിയ ലോകം

ബലൂണ്‍ അഡ്വഞ്ചര്‍: മലേഷ്യന്‍ സഞ്ചാരികള്‍ക്ക് സാഹസികതയുടെ പുതിയ ലോകം
Hot air balloon

മലേഷ്യയിലെത്തുന്ന ഓരോ സഞ്ചാരികളും കൊതിയോടെ എത്തുന്ന ഒരു സ്ഥലമുണ്ട്. പുട്രജയ യിലെ മൈ ബലൂണ്‍ അഡ്വഞ്ചര്‍ സ്പോട്ടിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.  യാത്രകള്‍ ഓര്‍മ്മകള്‍ക്ക് വേണ്ടിയാകുമ്പോള്‍ ആ യാത്രകള്‍ ഓര്‍മ്മകളിലും ത്രില്ലിംഗ് അനുഭവമായിരിക്കേണ്ടേ? അങ്ങനെ യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് കണ്ണും പൂട്ടി ഇങ്ങോട്ട് വരാം.  കോലാലംപൂരിന് തൊട്ടടുത്തയാണ് സാഹസികതയുടെ ചെപ്പ് തുറന്ന് പുട്രജയ സഞ്ചാരികളെ കാത്തിരിക്കുന്നത്.

ഒരു മണിക്കൂര്‍ നീളുന്ന ഈ ആകാശ യാത്രമാത്രം ലക്ഷ്യം വച്ച് മലേഷ്യയിലെത്തുന്ന വിനോദ സഞ്ചാരികളും കുറവല്ല. രാവിലെ ഏഴ് മണിയാണ് ബലൂണ്‍ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം. ഒരു മണിക്കൂറോളം ദൈര്‍ഘ്യം ഉള്ള ഈ സ്വപ്ന തുല്യമായ യാത്ര പൂര്‍ത്തിയാക്കിവരുമ്പോഴേക്കും സിറ്റി തിരക്കുപിടിച്ച് വരുന്നതേ ഉണ്ടാകൂ. വെയിലും കുറവായിരിക്കും. അപ്പോള്‍ നഗരത്തെ അതിന്‍റെ എല്ലാ ഭംഗിയോടും കൂടി ആസ്വദിക്കാനും പറ്റും.
Myballoon Adventure Sdn Bhd യാണ് സഞ്ചാരികള്‍ക്കായി ഇവിടെ ബലൂണ്‍ യാത്ര ഒരുക്കുന്നത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം