പാര്‍വ്വതിയോടുള്ള അനിഷ്ടം ഡിസ്‌ലൈക്കിലൂടെ അറിയിച്ചു; പ്രിഥ്വിരാജിന്റെ പുതിയ ചിത്രം മൈ സ്റ്റോറിയുടെ പുതിയ പാട്ടിന് ലഭിച്ചത് ലൈക്കിനേക്കാൾ നാലിരട്ടി ഡിസ്‌ലൈക്ക്

പൃഥ്വിരാജും പാര്‍വ്വതിയും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറിയിലെ ആദ്യ ഗാനവും മേക്കിങ്ങ് വീഡിയോയും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ പാർവതിയോടുള്ള ദേഷ്യം തീർക്കാൻ താരത്തിന്റെ പുതിയ പാട്ടിന് യൂട്യൂബിൽ കൂട്ട ഡിസ്‌ലൈക്കാണ് ലഭിച്ചത്.

പാര്‍വ്വതിയോടുള്ള അനിഷ്ടം ഡിസ്‌ലൈക്കിലൂടെ അറിയിച്ചു; പ്രിഥ്വിരാജിന്റെ പുതിയ ചിത്രം മൈ സ്റ്റോറിയുടെ പുതിയ പാട്ടിന് ലഭിച്ചത് ലൈക്കിനേക്കാൾ നാലിരട്ടി ഡിസ്‌ലൈക്ക്
my-stryy

പൃഥ്വിരാജും പാര്‍വ്വതിയും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറിയിലെ ആദ്യ ഗാനവും മേക്കിങ്ങ് വീഡിയോയും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ പാർവതിയോടുള്ള ദേഷ്യം തീർക്കാൻ താരത്തിന്റെ പുതിയ പാട്ടിന് യൂട്യൂബിൽ കൂട്ട ഡിസ്‌ലൈക്കാണ് ലഭിച്ചത്.

7k ലൈക്കുകളും 33k ഡിസ്‌ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ചതിന് പിന്നാലെ ഓൺലൈൻ പകപോക്കലിന്റെ ഇരയായിരിക്കുകയാണ് നടി പാർവതി. പുതുവര്‍ഷം പ്രമാണിച്ച് 12 മണിയോടെയാണ് ഗാനം പുറത്തിറക്കിയത്. പാര്‍വ്വതിക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനവും ഗാനത്തിന് കീഴിലുണ്ട്. താരങ്ങളോടുള്ള ഇഷ്ടാനിഷ്ടങ്ങള്‍ സിനിമയോട് തീര്‍ക്കേണ്ടതുണ്ടോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. പാർവതിയെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച് റോഷ്‌നി ദിനകർ സംവിധാനം ചെയ്ത ചിത്രമാണ് മൈ സ്റ്റോറി. ശങ്കർ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി