സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പരാതി; മിന്ത്രയുടെ ലോഗോ മാറ്റി

Share

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കമ്പനിയായ മിന്ത്ര ബ്രാന്‍ഡിന്റെ ലോഗോയില്‍ മാറ്റം വരുത്തി. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് നിലവിലെ ലോഗോ എന്ന പരാതിയെ തുടര്‍ന്നാണ് മിന്ത്രയുടെ തീരുമാനം.

മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്ന വിധമാണെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ സ്വദേശിനിയും അവേസ്ത ഫൗണ്ടേഷന്റെ പ്രവര്‍ത്തകയുമായ നാസ് പട്ടേല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുംബൈ സൈബര്‍ ക്രൈം വിഭാഗത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനി ലോഗോ മാറ്റാന്‍ തയ്യാറായത്.

നഗ്നയായ സ്ത്രീ ശരീരത്തെ ആഭാസമായി ചിത്രീകരിക്കുന്ന തരത്തിലാണ് മിന്ത്രയുടെ ലോഗോ എന്നാണ് നാസ് പട്ടേൽ ആരോപിക്കുന്നത്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തി പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെന്നും മിന്ത്രയുടെ ലോഗായിൽ അശ്ലീലമൊന്നും കാണാനില്ലെന്നും ആളുകൾ പ്രതികരിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ മിന്ത്ര പ്രതിനിധികളുമായി യോഗം വിളിച്ചിരുന്നുവെന്നും ലോഗോ മാറ്റാന്‍ കമ്പനി സമ്മതം അറിയിച്ചുവെന്നും മുംബൈ സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മീഷ്ണര്‍ രശ്മി കരന്ദികര്‍ അറിയിച്ചു.

നിലവില്‍ വെബ്‌സൈറ്റ് ലോഗോയില്‍ കമ്പനി മാറ്റംവരുത്തിയിട്ടുണ്ട്. മൊബൈല്‍ ആപ്പ്, പാക്കിങ് മെറ്റീരിയല്‍ ഉള്‍പ്പെടെയുള്ള മിന്ത്രയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേയും ലോഗോയില്‍ ഉടന്‍ മാറ്റംവരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

Read more

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

എറണാകുളം: ആരോഗ്യം ക്ഷയിപ്പിക്കുന്ന എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ മാപ്പ് പറഞ്ഞ് തടിയൂരി ഇന്‍ഫ്‌ളുവന്‍സേഴ്‌സ്. തെറ്റ് പറ്റിയെന്ന് ടെലിവി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കസേരയിലേക്ക് ജെൻസൻ ഹുവാങ്ങ് തിരിച്ചെത്തി. ജെൻസൻ ഹുവാങ്ങിനെ സിഇഒയായി പുന‍ർനിയമിക്കാൻ എൻവി