കൊച്ചി: സംസ്ഥാനത്ത് നബി ദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയിൽ മാറ്റം. അവധി 28 ലേക്ക് മാറ്റി. 27 നായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ 27ന് പ്രവൃത്തി ദിനമായിരിക്കും. സംസ്ഥാന സർക്കാർ 28ന് അവധി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങൾക്കുള്ള നബിദിന അവധിയും 28 വ്യാഴാഴ്ച ആയിരിക്കുമെന്ന് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു.
മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം സെപ്റ്റംബര്‍ 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും തീരുമാനിച്ച പശ്ചാത്തലത്തില്‍ പൊതു അവധി 27 ല്‍ നിന്ന് 28 ലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.