അന്ന് ക്രിമിനലിനെ പോലെ പോലിസ് ജീപ്പില്‍; ഇന്ന് കേരള സ്റ്റേറ്റ് കാറിൽ
സത്യം അതെപ്പോള്‍ ആയാലും പുറത്തു വരുമെന്നതിന്റെ തെളിവാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് ലഭിച്ച നീതി.
സത്യം അതെപ്പോള്‍ ആയാലും പുറത്തു വരുമെന്നതിന്റെ തെളിവാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് ലഭിച്ച നീതി. സത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ പലര്‍ക്കും പ്രജോദനമാവുന്ന ഒരു വിജയമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ന് മുഖ്യമന്ത്രിയിൽനിന്നു 50 ലക്ഷത്തിന്റെ ചെക്കുവാങ്ങി കേരള സ്റ്റേറ്റ് കാറിൽ വീട്ടില്‍ വന്നിറങ്ങുന്ന ചിത്രം പങ്കുവെച്ച് നമ്പി നാരായണനെ കാണുമ്പോള്‍ ഓര്‍മ്മ വരിക അതാണ്.
‘‘ജീവിതം ഒരു പൂർണവൃത്തമാണ്. 24 വർഷം മുൻപ് ഒരു കുറ്റവാളിയായി പൊലീസ് ജീപ്പിൽ കയറി. വളരെ ദീർഘവും ശക്തി ക്ഷയിപ്പിക്കുന്നതുമായി പോരാട്ടത്തിനൊടുവിൽ വിജയിച്ച് സ്റ്റേറ്റ് കാറിൽ തിരിച്ച് വരുന്നു. പ്രിയപ്പെട്ടവരോടൊപ്പം ജീവിതത്തിന്റെ പുതിയ അധ്യായം ആന്ദകരമാക്കണമെന്നാണ് ആഗ്രഹം, എന്നാൽ ചെയ്തു തീർക്കാൻ ഒരുപാട് ജോലികൾ ബാക്കിയുണ്ട്’’ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു.
സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിൽ നമ്പി നാരായണന് ആശംസകൾ അർപ്പിച്ചു നിരവധി പേരാണ് രംഗത്തെത്തുന്നത്. ചിത്രം വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുമുണ്ട്. കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ചാരക്കേസിൽ നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ സെപ്റ്റംബർ 14ന് ആണു സുപ്രീംകോടതി ഉത്തരവിട്ടത്.