പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാൾ

Share

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 72 വയസ് തികയും. ഉസ്ബെക്കിസ്ഥാനിലെ എസ്.ഒ.എസ് ഉച്ചകോടിക്ക് ശേഷം തിരിച്ചെത്തുന്ന പ്രധാനമന്ത്രി മദ്ധ്യപ്രദേശിലേക്ക് പോകും. അവിടെ നമീബിയയിൽ നിന്നെത്തുന്ന എട്ട് ചീറ്റകളെ സ്വാഗതം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കും. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തയ്യാറാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് ചീറ്റകളെ തുറന്നു വിടും. ഇന്നുരാവിലെയാണ് ചടങ്ങ്.

മോദിയുടെ ജൻമദിനത്തോടനുബന്ധിച്ച് ബി.ജെ.പി ഇന്നു മുതൽ രണ്ടാഴ്‌ച സേവനവാരമായി ആചരിക്കും. ജില്ലകളിൽ ബി.ജെ.പി പ്രവർത്തകർ "നാനാത്വത്തിൽ ഏകത്വം" ഉത്സവങ്ങൾ സംഘടിപ്പിക്കുമെന്നും "ഏക ഭാരതം, ശ്രേഷ്ഠ ഭാരതം സന്ദേശം നൽകുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. ഉത്സവങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന അഞ്ച് സംസ്ഥാന യൂണിറ്റുകൾക്ക് അവാർഡ് നൽകും.സംസ്ഥാന യൂണിറ്റുകളിലെ പാർട്ടി ഭാരവാഹികൾ മറ്റൊരു സംസ്ഥാനത്തിന്റെ ഭാഷയും സംസ്‌കാരവും സ്വീകരിക്കുന്ന ചടങ്ങുമുണ്ട്. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായുമുള്ള 20 വർഷത്തെ ഭരണത്തെക്കുറിച്ചുള്ള പുസ്‌തകത്തിന്റെ പ്രചാരണവും സംഘടിപ്പിക്കും.

രാജ്യത്തെ ക്ഷയരോഗ വിമുക്തമാക്കാൻ ഒരു വർഷത്തെ പരിപാടി, കൊവിഡ് ബൂസ്റ്റർ ഡോസ് പ്രചാരണം, വൃക്ഷത്തൈ നടീൽ യജ്ഞം, ശുചിത്വ പ്രചാരണം തുടങ്ങിയവയും ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഇവയുടെ ഫോട്ടോകൾ നമോ ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ജനിക്കുന്ന കുട്ടികൾക്ക് ബി.ജെ.പി തമിഴ്നാട് ഘടകം സ്വർണ മോതിരം നൽകും.

Read more

സർക്കാർ ജീവനക്കാരൻ 48 മണിക്കൂർ കസ്റ്റഡിയിലായാൽ സസ്പെൻഷനിലാകും, പ്രത്യേക ഉത്തരവ് വേണ്ട- സുപ്രീം കോടതി

സർക്കാർ ജീവനക്കാരൻ 48 മണിക്കൂർ കസ്റ്റഡിയിലായാൽ സസ്പെൻഷനിലാകും, പ്രത്യേക ഉത്തരവ് വേണ്ട- സുപ്രീം കോടതി

ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെട്ട് 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിലായാൽ സർക്കാർ ജീവനക്കാർ സ്വാഭാവികമായി സസ്‌പെൻഷനിലാകുമെന്

ഇനി ഒന്നെടുത്താൽ ഒന്ന് ഫ്രീ; വമ്പൻ പ്രഖ്യാപനവുമായി ജിയോ

ഇനി ഒന്നെടുത്താൽ ഒന്ന് ഫ്രീ; വമ്പൻ പ്രഖ്യാപനവുമായി ജിയോ

ന്യൂഡൽഹി: ഇന്ത്യയിലുടനീളം തെരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി Buy 1 Get 1 Free ഓഫറുമായി ജിയോ. 299 രൂപയുടേയോ 349 രൂപയുടേയോ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള നീക്കം: പൊലീസിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള നീക്കം: പൊലീസിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പൊലീസ് നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. ബാറു

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങൽ; അന്വേഷണം ആരംഭിച്ച് വിജിലൻസ്

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങൽ; അന്വേഷണം ആരംഭിച്ച് വിജിലൻസ്

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് മുൻ സർക്കാർ കണ്ണൂരിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി വാങ്ങിയതില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്. കണ്ണൂ