ബാഹിരാകാശത്തെ ചുണ്ടെലികള്‍; അമ്പരപ്പിക്കുന്ന ദൃശ്യം പുറത്തുവിട്ട് നാസ

ബാഹിരാകാശത്തെ ചുണ്ടെലികള്‍;  അമ്പരപ്പിക്കുന്ന ദൃശ്യം പുറത്തുവിട്ട് നാസ
image

ബഹിരാകാശത്തെ  ചുണ്ടെലികളുടെ  ചിത്രം പുറത്തുവിട്ട്  നാസ.  പരസ്പരം വലിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഗാലക്‌സികളുടെ ചിത്രമാണ്  നാസ പുറത്തുവിട്ടത്. ക്ഷീരപഥം സര്‍പ്പിളാകൃതിയുള്ള (Spiral)  'ചുണ്ടെലികള്‍' എന്നര്‍ത്ഥം വരുന്ന ദി മൈസ് എന്നു പേരിട്ടിരിക്കുന്ന രണ്ട് ഗാലക്സികളുടെ ചിത്രമാണിത്.

ആസ്‌ട്രോഫോട്ടോഗ്രാഫറായ ബ്രൂസ് വാഡിങ്ടണാണ് ഈ ചിത്രം പകര്‍ത്തിയത്.ന്യൂ മെക്‌സിക്കോയിലെ സ്‌കൈപി റിമോട്ട് ഒബ്‌സര്‍വേറ്ററി ഉപയോഗിച്ച് ഈ വര്‍ഷം മേയില്‍ ആറ്രാത്രികള്‍ ചെലവിട്ടാണ് അദ്ദേഹം ഈ ചിത്രമെടുത്തത്.

സീതാവേണി (Coma Berenices) എന്ന നക്ഷത്രസമൂഹത്തില്‍ 30 കോടി പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹങ്ങളുടെ ഔദ്യോഗിക നാമം എന്‍ജിസി 4676 എന്നാണ്. കോമ ഗാലക്‌സി ക്ലസ്റ്ററില്‍ പെട്ടവയാണ് ഇവയെന്ന് കരുതപ്പെടുന്നു. 1000-ഓളം തിരിച്ചറിയപ്പെട്ട ഗാലക്‌സികള്‍ അടങ്ങുന്ന സാന്ദ്രതയേറിയ ഗാലക്‌സി സമൂഹമാണ് കോമ  ക്ലസ്റ്റര്‍.

രണ്ട് ഗാലക്‌സികള്‍ പരസ്പരം സമീപത്തുകൂടി കടന്നുപോവുമ്പോള്‍ ഉണ്ടാവുന്ന ശക്തിയേറിയ ഗുരുത്വാകര്‍ഷണ ബലം മൂലമാണ് ഈ ഗാലക്‌സികള്‍ക്ക് വാല് പോലെ നീണ്ട ഭാഗം സൃഷ്ടിക്കപ്പെട്ടത്. ഇവ തമ്മില്‍ ദശകോടികളോളം വര്‍ഷം അകലമുണ്ടെന്നും നാസ പറഞ്ഞു.

ഈ ഗാലക്‌സികള്‍ തമ്മില്‍ അടുത്ത ആയിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ പലതവണ കൂട്ടിയിടിക്കുമെന്നും അവ രണ്ടും ഒരു ഗാലക്‌സിയായി മാറുന്നതുവരെ അത് തുടരുമെന്നും നാസ കൂട്ടിച്ചേർത്തു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ