വരുന്നു നയൻതാരയുടെ "കൊലൈയുതിർ കാലം" !!!

വരുന്നു നയൻതാരയുടെ  "കൊലൈയുതിർ  കാലം"  !!!
nayan-latest-tamil

ഇന്ന് ദക്ഷിണേന്ത്യൻ സിനിമയിൽ മുൻനിര നായകന്മാർക്കപ്പം   കച്ചവട മൂല്യമുള്ള താര റാണിയാണ് നയൻതാര. അതുകൊണ്ട് തന്നെ അവർ അഭിനയിക്കുന്ന നായികാ പ്രാധാന്യമുളള സിനിമകൾ പ്രേക്ഷകരിൽ ഏറെ ആകാംഷ സൃഷ്ടിക്കുന്നു. പൂർവകാല ചിത്രങ്ങളായ ' അറം' , 'മായ' ,     'കോലമാവു കോകില ' എന്നീ ചിത്രങ്ങളുടെ വിജയങ്ങൾ ഉദാഹരണം. നയൻതാര വീണ്ടും നായികയായി കേന്ദ്ര കഥാപാത്രത്തെ അവതിപ്പിച്ചിരിക്കുന്ന പുതിയ ചിത്രമാണ്"കൊലൈയുതിർ  കാലം" പേരു പോലെ തന്നെ ത്രില്ലറാണ് ചിത്രം.ഒട്ടേറെ സവിശഷതകളും '"കൊലൈയുതിർ  കാലം"ത്തിനുണ്ട്  .

കമലഹാസൻ - മോഹൻലാൽ ചിത്രമായ 'ഉന്നൈ പോൽ ഒരുവൻ', അജിത്തിന്റെ ' ബില്ലാ 2 'എന്നീ സിനിമകളിലൂടെ  ശ്രദ്ധേയനായ ചക്രി ടോലെട്ടിയാണ്  ' കൊലൈയുതിർ കാലം ' തിരക്കഥ രചിച്ച്  സംവിധാനം ചെയ്തിരിക്കുന്നത്. "ഇൗ സിനിമയെക്കുറിച്ചുള്ള ആശയം ഉണ്ടായപ്പോൾ തന്നെ നായിക സ്ഥാനത്ത് മനസ്സിൽ തെളിഞ്ഞത് നയൻതാരയാണ്. ആ സമയത്ത് അവർ 'അറ'ത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയായിരുന്നു.  നായികയ്ക്ക് റിസ്ക്കിയായ ആക്ഷൻ രംഗങ്ങളും സാഹസിക രംഗങ്ങളും ഒട്ടനവധി ഉണ്ട്. അതു കൊണ്ട് നയൻതാര അല്ലാതെ മറ്റൊരു ചോയ്‌സ്‌ ഇല്ലായിരുന്നു. അവർക്ക് വേണ്ടി കാത്തിരുന്നു. അതിനു ഫലവും കിട്ടി" സംവിധായകൻ ചക്രി ടോലെട്ടി പറഞ്ഞു.ഹൊറർ മൂടിലുള്ള ത്രില്ലറായ 'കൊലൈയുതിർ കാല'ത്തിൽ ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. അസീം മിശ്രയാണ് ഛായാഗ്രഹണം   നിർവഹിച്ചിരിക്കുന്നത്. അച്ചു രാജാമണിയാണ് സംഗീത സംവിധായകൻ. 'കൊലൈയുതിർ കാലം" ജൂൺ 14 ന് സിയാറാ ഫിലിം കമ്പനി  കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.

Trailer:

സി.കെ.. അജയ് കുമാർ,

Read more

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

എറണാകുളം: ആരോഗ്യം ക്ഷയിപ്പിക്കുന്ന എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ മാപ്പ് പറഞ്ഞ് തടിയൂരി ഇന്‍ഫ്‌ളുവന്‍സേഴ്‌സ്. തെറ്റ് പറ്റിയെന്ന് ടെലിവി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കസേരയിലേക്ക് ജെൻസൻ ഹുവാങ്ങ് തിരിച്ചെത്തി. ജെൻസൻ ഹുവാങ്ങിനെ സിഇഒയായി പുന‍ർനിയമിക്കാൻ എൻവി