നയൻതാര എവിടെ?

നയൻതാര എവിടെ?
nayan

സാമൂഹിക വിഷയങ്ങളില്‍ ഇഷ്ടതാരങ്ങളുടെ പ്രതികരണത്തിന് എന്നും തമിഴകം കാതോര്‍ത്തിട്ടുണ്ട്. അത്തരം വിഷയങ്ങളില്‍ അവര്‍ തങ്ങളോടൊപ്പം നില്‍ക്കണമെന്ന് ആരാധകര്‍ ആഗ്രഹിക്കാറുമുണ്ട്.  കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിനും തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് ഫാക്ടറി അടച്ചുപൂട്ടുന്നതിനും ഉള്ള പ്രതിഷേധം തമിഴ്‌നാട്ടില്‍ കനക്കുമ്പോള്‍ നടിമാരാണ് യഥാര്‍ത്ഥത്തില്‍ നിശ്ശബ്ദരായിരിക്കുന്നത്. തമിഴ് സിനിമാ താരങ്ങള്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ നയന്‍താര അടക്കമുള്ള പ്രമുഖ നടിമാരെ കാണാത്തത്തില്‍ നിരാശരാണ് ആരാധകര്‍.  ഈയിടെ പുറത്തിറങ്ങിയ 'അറം' എന്ന ചിത്രത്തില്‍ വെള്ളം അടക്കമുള്ള പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും ശബ്ദമുയര്‍ത്തുന്ന കളക്ടറായി നയന്‍താര അഭിനയിച്ചിരുന്നു. ആ അഭിനയം ചിത്രത്തിനും ഗുണം ചെയ്തു. പൊതുവില്‍ സിനിമാ പ്രൊമോഷനുകളില്‍ നിന്ന് വിട്ടുനില്‍ക്കാറുള്ള നയന്‍താര ആ ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ ആരാധകരെ തിയേറ്ററുകളില്‍ ചെന്നാണ് കണ്ടത്.  ഏതാണ്ട് പതിനഞ്ചു വര്‍ഷത്തിലധികമായി കോളിവുഡിലെ നിത്യ സാന്നിധ്യമാണ് നയന്‍താര. 2011-ല്‍ വിവാഹം പ്രഖ്യാപിച്ച് രംഗം വിടുകയാണെന്ന് അറിയിച്ച നയന്‍താരയുടെ വിവാഹം മുടങ്ങി, ഒരു തിരിച്ചുവരവിനായി മുതിര്‍ന്നപ്പോള്‍ 'രാജാ റാണി'യിലൂടെ അതിന് ഗംഭീരമായിത്തന്നെ വഴിയൊരുക്കിക്കൊടുത്തത് കോളിവുഡ് ആയിരുന്നു. ഏതാണ്ട് ഒരു സൂപ്പര്‍ സ്റ്റാര്‍ പദവിയിലാണ് നയന്‍താര ഇപ്പോള്‍. താരത്തിന്റേതു മാത്രമായ സിനിമകള്‍ക്ക് കോളിവുഡില്‍ വിപണിയും ഉണ്ട്. അതിനാലാകാം തമിഴ് വികാരം ഉണര്‍ന്നപ്പോള്‍ തങ്ങള്‍ കൈപിടിച്ചുയര്‍ത്തിയ താരത്തെ കാണാത്തതില്‍ അവര്‍ നിരാശരാകുന്നത്.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ