ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും 'കട്ട്'; പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിഇആർടി

Share

ഡൽഹി: പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എൻസിഇആർടി. ഒഴിവാക്കിയ പാഠ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിർമ്മിച്ചത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്.

വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തില്‍ എൻസിഇആർടി വരുത്തിയിരിക്കുന്നത്. അയോഗ്യയിലെ സംഭവങ്ങളെ കുറിച്ചുള്ള കാര്യങ്ങളിലാണ് പ്രധാനമായും വന്നിരിക്കുന്ന ഒരു മാറ്റം. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി, സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിർമ്മിക്കാനായി എന്ന കാര്യം മാത്രം ഉള്‍പ്പെടുത്തുകയാണ് എൻസിഇആർടി. പാഠപുസ്തകത്തിലെ മനുഷ്യവകാശ വിഷയങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ഗുജറാത്ത് കലാപം ഒഴിവാക്കിയത്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്