എന്‍ഡി ടിവി ഇന്ത്യ ഒരു ദിവസം സംപ്രേഷണം നിര്‍ത്തിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

0

എന്‍ഡി ടിവി ഇന്ത്യ ഒരു ദിവസം സംപ്രേഷണം നിര്‍ത്തിവെക്കണമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം. പത്താന്‍കോട്ട് ആക്രമണത്തിന്റെ വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. സര്‍ക്കാരിന്റെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചാനല്‍ വെളിപ്പെടുത്തിയെന്നാണ്  സര്‍ക്കാര്‍ പറയുന്നത് . ഇത് വാര്‍ത്താ ഉള്ളടക്കം സംബന്ധിച്ച നിയമങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍. എന്‍ഡി ടിവിയുടെ ഹിന്ദി ചാനലാണ് എന്‍ഡി ടിവി ഇന്ത്യ.

നവംബര്‍ ഒമ്പതിന് സംപ്രേഷണം നിര്‍ത്തിവെക്കണമെന്നാണ് ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നതെന്നാണ് സൂചന.ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരര്‍ക്കെതിരേ സൈനിക ഓപ്പറേഷന്‍ നടക്കുമ്പോള്‍ വ്യോമതാവളത്തിലെ വെടിക്കോപ്പുകള്‍, യുദ്ധവിമാനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഹെലികോപ്റ്റര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചാനല്‍ പുറത്തുവിട്ടെന്നാണ് ആരോപണം. വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മറ്റിയാണ് നടപടി സംബന്ധിച്ച ശിപാര്‍ശ നല്‍കിയിരിക്കുന്നത്.