സൗദി, നിയോം ബേ വിമാനത്താവളം ഞായറാഴ്ച തുറക്കും

സൗദി,  നിയോം ബേ വിമാനത്താവളം ഞായറാഴ്ച തുറക്കും
neom

ജിദ്ദ ∙ സൗദിയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ നിയോം സിറ്റിയിലെ ആദ്യ രാജ്യാന്തര വിമാനത്താവളം  ജൂൺ 30 ഞായറാഴ്ച  തുറന്നു പ്രവർത്തിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. സൗദിയിൽ ഷർമയിലാണ് വിമാനത്താവളം. വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം പൂർയായതോടെ വാണിജ്യ വിമാനങ്ങൾ ഇറങ്ങിത്തുടങ്ങും.

ഇന്റർനാഷനൽ എയർപോർട്ട് അതോറിറ്റി (അയാട്ട)യുടെ അനുമതി നേരത്തേ ലഭിച്ചിരുന്നു. നം (NUM) ആണ് നിയോം വിമാനത്താവളത്തിന്റെ കോഡ്. നിലവിൽ നിക്ഷേപകർക്കും നിയോമിൽ ജോലി ചെയ്യുന്നവർക്കും മാത്രമായായിരുക്കും വിനത്താവളം തുറന്ന്  പ്രവർത്തിക്കുക.

സൗദി, ജോർദാൻ, ഈജിപ്ത് എന്നീമൂന്നു രാജ്യങ്ങളുടെ അതിർത്തി പ്രദേശത്താണ് നിയോം ബേ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.ഇത് ചെങ്കടലിലേയ്ക്ക് തുറക്കുന്ന വലിയ വികസന വാതിൽ കുടിയാണ്.

3643 ചതുരശ്ര മീറ്ററാണ് വിമാനത്താവളത്തിന്റെ വിസ്‌തീർണം. ഒരു ഹാങ്ങറിൽ ആറു വിമാനങ്ങൾക്ക് ഉൾക്കൊള്ളാനാകും. അതായത് ലോക ജനസംഖ്യയുടെ ഏകദേശം 70 ശതമാനത്തിനും കേവലം എട്ടു മണിക്കൂർ കൊണ്ട് വിമാനത്താവളം വഴി നിയോം സിറ്റിയിൽ പ്രവേശിക്കാനാകും.

വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ സൗദിയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ് പുതിയ കുതിപ്പിലേക്ക് കാലെടുത്ത് വെക്കുന്നത്.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്