കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ടൂറിസം മന്ത്രിയടക്കം ഏഴു പേർ മരിച്ചു.നേപ്പാളിലെ തെഹ്റാതും ജില്ലയില്‍ വെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എയർ ഡൈനാസ്റ്റി വിഭാഗത്തിൽ പെടുന്ന ഹെലികോപ്റ്ററാണ് തകർന്ന് വീണത്.
മന്ത്രിക്കൊപ്പം ടൂറിസം സംഘാടകനും വ്യോമയാന വ്യവസായിയുമായ ആംഗ് സെരിംഗ് ഷെർപ്പ, വ്യോമയാന ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബിരേന്ദ്ര പ്രസാദ് ശ്രേഷ്ട, പ്രധാനമന്ത്രി കെ.പി. ശർമ ഓലിയുടെ സഹായിയായ യുബരാജ് ദഹൽ എന്നിവരും മരണപ്പെട്ടു. പതിബാരയിൽനിന്നും ഹെലികോപ്റ്റർ ഉയർന്നുപൊങ്ങിയ ഹെലികോപ്റ്റർ അധികം താമസിയാതെ തന്നെ കാണാതാവുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ എന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ സര്‍ബേന്ദ്ര ഖാനല്‍ വ്യക്തമാക്കി.