ജിദ്ദ: മക്കയിലെത്തുന്ന ഒട്ടേറെ തീർത്താടകർക്കായി പൊതുഗതാഗത സംവിധാനം നവീകരിക്കാനൊരുങ്ങുകയാണ് മക്ക വികസന അതോറിറ്റി. ഇതിന്റെ ഭാഗമായി അത്യാധുനിക സംവിധാനങ്ങളുള്ള 400 ബസുകളാണ് നിരത്തിലിറക്കുന്നത്. വിദേശത്ത് നിർമ്മിച്ച് മക്കയിൽ ഇറക്കുമതി ചെയ്യുന്ന ബസ്സിൽ അംഗപരിമിതർക്ക് പ്രത്യേക സീറ്റ് സൗകര്യം, ശീതീകരണ സംവിധാനം, ക്യാമറ, ഡിജിറ്റൽ സ്ക്രീൻ, വൈഫൈ ഇന്റർനെറ്റ് സൗകര്യം തുടങ്ങിയവ ഉണ്ടാകും. 40 സീറ്റുകളുളള 240 ഓർഡിനറി ബസുകളും ആറ് സീറ്റുകളുളള 160 ഇരുനില ബസുകളുമാണ് ഈ വർഷം അവസാനത്തോടെ മക്ക നിരത്തുകളിലെത്തുക. സൗദിയിലെ നെസ്മ കമ്പനിയാണ് ബസ് നിർമ്മാണം, ഇറക്കുമതി എന്നിവയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി സ്പാനിഷ് കമ്പനി ടി.എൻ.സിയുമായി കരാർ ഒപ്പുവെച്ചിരുന്നു. 3.2 ബില്യൺ റിയാലിന്റെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. മസ്ജിദുൽ ഹറമിലേക്കുളള യാത്രയ്ക്ക് പ്രത്യേക ട്രാക് ഒരുക്കിയാണ് പുതിയ ബസ് സർവ്വീസ് ആരംഭിക്കുന്നത്.
Latest Articles
ആന എഴുന്നള്ളിപ്പ്: കർശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് എ. ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ...
Popular News
എഎംജി സി63 എസ്.ഇ പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ച് മെഴ്സിഡീസ്; വില 1.95 കോടി
മെഴ്സിഡീസ് ബെൻസിന്റെ പെർഫോമൻസ് മോഡലായ എഎംജി സി63 എസ്.ഇ. പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 1.95 കോടി രൂപയാണ് എക്സ് ഷോറൂം വില. ഒരു കലണ്ടർ വർഷത്തിൽ ജർമ്മൻ ആഡംബര കാർ...
സംസ്ഥാന സ്കൂൾ കായിക മേള, തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ
സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ. 1935 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. 848 പോയിന്റുകൾ നേടി തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി...
പാകിസ്താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 16 മരണം
പാകിസ്താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു.30 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്.ചാവേർ സ്ഫോടനമാണ് ഉണ്ടായതെന്നാണ് സംശയം. സ്ഫോടനം നടക്കുന്ന സമയത്ത് റെയിൽവേ സ്റ്റേഷനിൽ നൂറോളം...
അഹമ്മദാബാദിൽ ‘കോൾഡ് പ്ലേ’ ഫീവർ; ഹോട്ടൽ റൂം റേറ്റ് 50,000 രൂപ!
ഇന്ത്യൻ ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് അഹമ്മദാബാദിൽ പുതിയ ഷോ പ്രഖ്യാപിച്ചിരിക്കുകയാണ് കോൾഡ് പ്ലേ ഷോ.. എക്സിലൂടെയാണ് മെഗാ ഷോ നടത്തുന്നതായി ബാൻഡിന്റെ പ്രഖ്യാപനം 2025 ജനുവരി 25ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി...
സഞ്ജയ് ബംഗാറുടെ മകൻ മകളായി; ഇനി ക്രിക്കറ്റ് ഇല്ല
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറുടെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി. ആര്യൻ ബംഗാർ എന്ന പേര് അനായ ബംഗാർ എന്നാക്കി മാറ്റിയിട്ടുമുണ്ട്.