ഗള്‍ഫില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനി വൈകും; പുതിയ നിബന്ധന ഇങ്ങനെ

0

ഗള്‍ഫില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ പുതിയ നിബന്ധന. മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ നിര്‍ദ്ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന പുതിയ ഉത്തരവാണ് തിരിച്ചടിയാകുന്നത്.

പുതിയ ഉത്തരവ് അനുസരിച്ച് മൃതദേഹം നാട്ടിലെത്താന്‍ നാല് ദിവസം എങ്കിലും വേണ്ടിവരും. പ്രവാസികളേയും, നാട്ടിലുള്ളവരേയും ഒരേപോലെ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ നിബന്ധനകള്‍. നിര്‍ദ്ദിഷ്ട വിമാനത്താവളത്തില്‍ മൃതദേഹം എത്തുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് പകര്‍പ്പ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുമുള്ള എന്‍ഒസി എന്നിവ മുന്‍കൂര്‍ സമര്‍പ്പിക്കണം.  മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമാണ് ദുബായിലെ എംബാംമിങ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. ആ സാഹചര്യത്തില്‍ 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വീമാനത്താവളത്തില്‍ എങ്ങനെ ഹാജരാക്കാന്‍ സാധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.