ജുബൈൽ എഫ്.സി പുതിയ കമ്മിറ്റി നിലവിൽ വന്നു

ജുബൈൽ എഫ്.സി പുതിയ കമ്മിറ്റി നിലവിൽ വന്നു
Jubail-FC

ജുബൈൽ: ജുബൈലിലെ ഡ്യൂൺസ് ഹാളിൽ വെച്ച് നടന്ന ജുബൈൽ ഫുട്ബോൾ ക്ലബ്ബിന്റെ ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു. ചടങ്ങിൽ അനസ് വയനാട് അധ്യക്ഷത വഹിച്ചു. മെമ്പർഷിപ് അടിസ്ഥാനത്തിൽ ചേർന്ന  ജനറൽ ബോഡിയുടെ അംഗീകാരത്തോടെ,  ചെയർമാൻ ആയി അനസ് വായനാടിനെയും,  പ്രസിഡന്റ് ആയി ജാനിഷിനെയും,  ജനറൽ സെക്രട്ടറി ആയി ഷാഫിയെയും,  ട്രെഷറർ ആയി ഇല്യാസിനേയും തിരഞ്ഞെടുത്തു.  വൈസ് പ്രസിഡന്റുമാരായി സജീർ, വിപിൻ, ജോയിന്റ് സെക്രട്ടറിമാരായി ആസിഫ്, സുഹൈൽ, എക്സിക്യൂട്ടീവ് കോഓർഡിനേറ്റർ ആയി മുഷീർ, മീഡിയ കോഓർഡിനേറ്റർ ആയി ശാമിൽ ആനിക്കാട്ടിൽ, ടീം മാനേജർ ആയി മുസ്തഫ തുടങ്ങിയവർ അടങ്ങുന്ന 11 അംഗ കോർ-കമ്മിറ്റിയും നിലവിൽ വന്നു.

കൂടാതെ 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ടെക്‌നിക്കൽ എക്സിക്യൂട്ടീവുകളായി അബ്ദുൽ സലാം മഞ്ചേരി,  ഷെയ്ഖ്,  വിനോദ്,  ഫെബിൽ,  ഷിജാസ്,  മുഹമ്മദ്,  ബിജു,  അശ്വിൻ,  ജംഷീർ,  ഫൈസൽ എന്നിവരെയും, ടീം കോച്ച് ആയി ഹെഗൽ ആരിഫിനെയും, സഹ-കോച്ചായി അൻസാറിനെയും, ടീം ക്യാപ്റ്റൻ ആയി ബെജസ്റ്റനെയും,  വൈസ് ക്യാപ്റ്റൻ ആയി ശാമിലിനെയും തിരഞ്ഞെടുത്തു.  ഷിജാസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഇല്യാസ് നന്ദി പറഞ്ഞു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു