മലേഷ്യയില്‍ ഹോട്ട്ഡോഗിന് പുതിയ പേര് വേണം

0

ഹോട്ട്ഡോഗിന് വേറെ പേര് നല്‍കണമെന്ന് മലേഷ്യയിലെ മത സംഘടന. മുസ്ലീം മതസ്തര്‍ക്ക് പട്ടി ഹറാമായിരിക്കെ ഈ പേരിലിറങ്ങുന്ന ഭക്ഷണ പദാര്‍ത്ഥത്തിന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല‍്‍കാന്‍ കഴിയില്ലെന്നാണ് മലേഷ്യന്‍ ഇസ്ലാമിക്ക് ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണ്ടെത്തല്‍.   മുസ്ലിം ടൂറിസ്റ്റുകളില്‍ ഈ പേര് ‘കണ്‍ഫ്യൂഷന്‍’ സൃഷ്ടിക്കുന്നുവെന്നാണ് വകുപ്പ് തലവന്‍ പ്രതികരിച്ചിരിക്കുന്നത്. ഹലാല്‍ ഭക്ഷണത്തിന് ഒരിക്കലും ഹലാല്‍ അല്ലാത്ത സാധനങ്ങളുടെ പേര് വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വകുപ്പ് നല്‍കുന്ന വിശദീകരണവും.
കഴിഞ്ഞ ദിവസം ആന്‍റി ആന്‍സ്,  പെട്രസല്‍ ഡോഗിന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഡോഗ് എന്ന ‘വാലാ’ണ് ഇവിടെയും വിലങ്ങ് തടിയായത്. എന്നാല്‍ മലേഷ്യന്‍ ടൂറിസം ആന്‍റ് കള്‍ച്ചര്‍ മിനിസ്റ്റര്‍ ഈ നിര്‍ദേശത്തെ പിന്തിരിപ്പന്‍ ആശയം  എന്ന് പറഞ്ഞ് തള്ളിക്കളയുകായണുണ്ടായത്. ഇത് ഇംഗ്ലീഷില്‍ നിന്ന് കടം കൊണ്ട വാക്കാണ്, ദയവായി ഇത് പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സോഷ്യല്‍ മീഡിയയിലും ഇതെ കുറിച്ച് ചൂടന്‍ സംവാദം ഉയര്‍ന്ന് കഴിഞ്ഞു.