500, 1000 നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യക്കാരെ ഞെട്ടിക്കുന്നതിനും മുമ്പേ വരാനിരിക്കുന്ന 2000 രൂപയുടെ നോട്ടുകളിൽ നാനോ ജി പി എസ് ചിപ്പുകൾ ചേർത്തിട്ടുണ്ടെന്നും തറ നിരപ്പിൽ നിന്ന് 120 മീറ്റർ താഴെ വരെ അവ ശേഖരിച്ചു വച്ചിരിക്കുന്നത് കണ്ടെത്താനാകുമെന്നുമൊക്കെ വാട്ട്സാപ്പിൽ പരന്നപ്പോൾ തന്നെ ജനം ഞെട്ടിയിരുന്നു. സീ ന്യൂസ് പോസ്റ്റ് പോലെയുള്ള മുഖ്യധാരാ മാധ്യമങ്ങൾ വരെ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുകയും ചെയതു. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000-ത്തിന്റെ നോട്ടുകളെക്കുറിച്ച് പുറത്തിറക്കിയ ഒദ്യോഗിക വിശാദാംശങ്ങളിൽ ഈ ജി പി എസ് ചിപ്പുകളെക്കുറിച്ച് പരാമർശമൊന്നും ഇല്ല. നിറം കൊണ്ടും രൂപം കൊണ്ടും വ്യത്യസ്തമായിരിക്കുന്ന ഈ നോട്ടിൽ മംഗൾയാന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നോട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങളിൽ പുതിയ സെക്യുരിറ്റിയെക്കുറിച്ചോ ട്രാക്കിങ് ഫീച്ചറുകളെക്കുറിച്ചോ ഒന്നും ആർ ബി ഐ പറയുന്നില്ല. ഇത്തരമൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണെങ്കിൽ സ്വാഭാവികമായും ആർ ബി ഐ അക്കാര്യം പരസ്യപ്പെടുത്തുക തന്നെ ചെയ്യും. പക്ഷേ കള്ളപ്പണം തടയാനുള്ള മാർഗമാണ് ഈ സാങ്കേതികവിദ്യ എന്നതിനാൽ സർക്കാർ ഈ വിവരം മറച്ചുവയ്ക്കുകയാണെന്ന ഒരു മറുവാദവും ഉണ്ട്.
Latest Articles
രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരശ്ശീല; സുവർണ്ണ ചകോരം ബ്രസിലീയൻ ചിത്രം ‘മാലു’വിന്
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി.നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ പെഡ്രോ...
Popular News
എം.ടി. വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻനായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി.
കുടുംബബന്ധങ്ങളുടെ കഥയുമായി ‘എ പാൻ ഇന്ത്യൻ സ്റ്റോറി’; ചലച്ചിത്ര മേളയിൽ കയ്യടി നേടി വി സി അഭിലാഷ്
കുടുംബബന്ധങ്ങളുടെ ആർദ്രതയും പ്രാധാന്യവും ചർച്ച ചെയ്യുന്ന 'എ പാൻ ഇന്ത്യൻ സ്റ്റോറി'ക്ക് ഐഎഫ്എഫ്കെയിൽ മികച്ച പ്രതികരണം. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം ചെയ്തത്....
പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും; തലച്ചോറിന് തകരാർ സംഭവിച്ചു, ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരം
പുഷ്പ 2ൻ്റെ പ്രീമിയർ ഷോയ്ക്കിടെ തീയേറ്ററിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള മകന്റെ നില അതീവ ഗുരുതരം. കുട്ടിയുടെ തലച്ചോറിന് കാര്യമായ തകരാറ് സംഭവിച്ചതായി തെലങ്കാന ആരോഗ്യ വകുപ്പ്...
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം നിർമിക്കാൻ ചൈന
ചൈന: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വടക്കുകിഴക്കൻ ലിയോണിങ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിർമിക്കുന്നു. ഡാലിയൻ ജിൻഷൗവാൻ രാജ്യാന്തര വിമാനത്താവളം എന്നായിരിക്കും ഇതിന് പേര്....
ആഗോള പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായി ഐഎഫ്എഫ്കെ മാറി : എൻ.എസ്. മാധവൻ
തിരുവനന്തപുരം: സിനിമകളുടെ വൈവിധ്യംകൊണ്ടും നിലവാരം കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് കേരളം രാജ്യാന്തര ചലച്ചിത്ര മേളയെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ പറഞ്ഞു. 29-ാമത് ഐഎഫ്എഫ്കെയുടെ ഫെസ്റ്റിവൽ ഓഫിസ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു...