വിക്ടോറിയ: ഓസ്‌ട്രേലിയൻ മലയാളികളുടെ ആദ്യ സംഘടനയായ, 40 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള മലയാളീ അസ്സോസിയയേഷൻ ഓഫ് വിക്ടോറിയ (മാവ്) 2017 -2019 കാലഘട്ടത്തിലെ പുതിയ ഭാരവാഹികളെ സംഘടനാപരവും, ജനാധിപത്യപരവുമായ രീതിയിൽ ഫെബ്രുവരി 04 -)0 തിയതി നടന്ന ജനറൽ ബോഡി മീറ്റിംഗിൽ തിരഞ്ഞെടുത്തു . മുൻ സെക്രട്ടറി സജി മുണ്ടക്കൻ എഴുതി തയ്യാറാക്കിയ ആനുവൽ റിപ്പോർട്ടും, മുൻ ട്രെഷറർ ശ്രീ: വിനോദ് ജോസ് തയ്യറാക്കിയ ഫിനാഷ്യൽ റിപ്പോർട്ടും പൊതുയോഗം ഏകകണ്ടേന പാസ്സാക്കി. തുടർന്ന് സംഘടനയുടെ മുൻ പ്രസിഡന്റും, ലൈഫ് ലോങ്ങ് മെമ്പർഷിപ്പും ഉള്ള ശ്രീ : വര്‍ഗീസ് പൈനാടത്തിനെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള പ്രിസൈഡിങ് ഓഫീസർ ആയി പൊതുയോഗം തിരഞ്ഞെടുത്തു. നിഷ്പക്ഷ മനോഭാവത്തോടെ വരണേധികാരിയുടെ അധികാരം ഏറ്റെടുത്ത അദ്ദേഹം ഉത്തരവാദിത്വ ബോധമുള്ള പ്രകടനമാണ് പൊതുജന സമക്ഷം കാഴ്ചവച്ചത്. മുൻ സെക്രട്ടറി സജി മുണ്ടക്കനിൽ നിന്നും, പുതിയ ഭാരവാഹികളായി മത്സരത്തിന് തയ്യാറായ 02 പാനലുകളുടെ നോമിനേഷൻ സ്വീകരിക്കുകയും. തുടർന്ന് ശ്രീമതി സുനിത സൂസൻ, തോമസ് വാതപ്പിള്ളി എന്നിവർ നേതൃത്വം നൽകിയ ഒന്നാം പാനലുകാരെയും, ശ്രീ.തമ്പി ചെമ്മനം, ഫിന്നി മാത്യു എന്നിവർ നേതൃത്വം നൽകിയ രണ്ടാമത്തെ പാനലുകാരേയും മത്സരത്തിനായി പ്രിസൈഡിങ് ഓഫിസർ സ്റ്റേജിലേക്ക് ക്ഷണിച്ചു വരുത്തി. ശ്രീ.തമ്പി ചെമ്മനം, ഫിന്നി മാത്യു എന്നിവർ നേതൃത്വം നൽകിയ രണ്ടാമത്തെ പാനലിനു വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന ഘട്ടത്തിൽ ഒരു മത്സരത്തിന് തയ്യറാകാതെ, ഞങ്ങൾ പിൻവാങ്ങുകയാണെന്നു ഒന്നാമത്തെ പാനലിനു നേതൃത്വം നൽകിയ തോമസ് വാതപ്പിള്ളി പൊതുസമക്ഷത്തിൽ അറിയിക്കുകയും പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തവർക്കു എല്ലാ ഭാവുകങ്ങളും നേരുന്നതായി അറിയിക്കുകയും ചെയ്തു.
വളരെ വികാരപരമായ ഒട്ടേറെ മുഹൂർത്തങ്ങൾക്ക് വേദിയായ സംഘടനാ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത അണികൾ ഈ വർഷത്തെ മലയാളീ അസ്സോസിയയേഷൻ ഓഫ് വിക്ടോറിയ സംഘടിപ്പിക്കുന്ന ഓണാഘോഷവും, മറ്റു ഭാവി പരിപാടികളും വൻ വിജയമാക്കി മാറ്റുമെന്ന് പറഞ്ഞുകൊണ്ടാണ് പൊതുയോഗ ഹാളിൽ നിന്നും പിരിഞ്ഞു പോയത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ – തമ്പി ചെമ്മനം (പ്രസിഡന്റ്), ഫിന്നി മാത്യു (സെക്രട്ടറി), ഗോപകുമാർ(വൈസ് പ്രസിഡന്റ് ), ജോബി, മദനൻ, സിമോജ്, എബിൻ, ജിബിൻ, എബി, ലതീഷ്, പ്രതീഷ് എന്നിവരാണ്. വളരെയേറെ ഉത്തരവാദിത്വമുള്ള ഒരു സംഘടനയെ മാതൃകാപരമായും, ഊർജ്വസ്വലമായും നയിക്കുവാൻ മെൽബണിലെ എല്ലാ മലയാളികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ശ്രീ.ഫിന്നി മാത്യു അറിയിച്ചു. തങ്ങളെ തിരഞ്ഞെടുത്ത എല്ലാ നല്ലവരായ മലയാളികളോടും, പ്രത്യേകിച്ച്, പൊതുയോഗത്തിൽ വൻ ജനപങ്കാളിത്തം ഉറപ്പു വരുത്തുവാൻ പ്രയത്നിച്ച ഹൈനെസ്സ് ബിനോയിക്കും, ജോസഫ് പീറ്ററിനും പുതിയ കമ്മിറ്റി അംഗങ്ങളുടെ പേരിൽ അകൈതവമായ നന്ദി നിയുക്ത പ്രസിഡന്റ് ശ്രീ. തമ്പി ചെമ്മനം രേഖപ്പെടുത്തി.