‘മെസന്ററി’; മനുഷ്യശരീരത്തില്‍ ഒരു പുത്തന്‍ കണ്ടെത്തല്‍

0

ശാസ്ത്രം എത്ര പുരോഗമിച്ചാലും ദൈവത്തിന്റെ ചില കണക്കുകൂട്ടലുകളെ തിരിച്ചറിയാന്‍ ഇപ്പോഴും മനുഷ്യന് പൂര്‍ണ്ണമായി കഴിഞ്ഞിട്ടില്ല എന്നത് അത്ര ശരിയാണ്. ഇതിനു ഉദാഹരണം ആണ് ‘മെസന്ററി’ . അതെ ഇത്രയും കാലം മനുഷ്യ ശരീരത്തില്‍ മെസന്ററി എന്നൊരു അവയവം ഉണ്ടായിരുന്നതായി ശാസ്ത്രം കണ്ടെത്തിയിരുന്നില്ല . കേള്‍ക്കുമ്പോള്‍ വിചിത്രം എന്ന് തോന്നിയാലും സത്യമാണ് ഈ കണ്ടെത്തല്‍ .

കഴിഞ്ഞ ദിവസമാണ് മനുഷ്യ ശരീരത്തില്‍ ഈ അവയവം കൂടി ഉള്ളതായി സ്ഥിരീകരണം വന്നത് . ഇത്രയും കാലം ശാസ്ത്രത്തിനു മുന്നില്‍ ഒളിച്ചിരുന്ന ഈ അവയവത്തിന് മെസന്ററി എന്നാണ് പേര്. മനുഷ്യന്റെ ദഹന വ്യവസ്ഥയിലെ ഒരു ഘടകം മാത്രമാണ് എന്ന് ഇത്രയും കാലം വിചാരിച്ചിരുന്ന ഇത് സ്വതന്ത്ര അവയവമാണെന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ലിമെറിക്കിലെ ഗവേഷകരാണ് ഈ സ്ഥിരീകരണം നടത്തിയത്. അവയവത്തിന്റെ പ്രവര്‍ത്തനത്തേക്കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ലെങ്കിലും ശാസ്ത്രത്തില്‍ പുതിയൊരു മേഖലയാണ് ഇതിലൂടെ തുറന്നു കിട്ടിയിരിക്കുന്നതെന്ന് ഗവേഷകനായ ജെ.കാല്‍വിന്‍ കോഫി പറഞ്ഞു.

ചെറുകുടലിനെ ശരീരവുമായി ബന്ധിപ്പിക്കുന്ന സ്തരങ്ങള്‍ അടങ്ങിയ ഈ അവയവം ചെറുകുടലിന്റെ തന്ന അനുബന്ധമാണെന്നായിരുന്നു ഇത്രയും നാള്‍ കരുതിയിരുന്നത്. ചിതറിക്കിടക്കുന്ന ഘടനയാണ് ഇത് ഇക്കാലമത്രയും ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കാരണം. ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് അവയവം തന്നെയാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചത്. വയറിനുള്ളിലുണ്ടാകുന്ന അസുഖങ്ങള്‍ ഈ അവയവത്തിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിക്കാമെന്നതാണ് ഏറ്റവും പ്രധാന നേട്ടം.

അവയവത്തിന്റെ അനാട്ടമിയും രൂപവും ഇപ്പോള്‍ ലഭ്യമായിക്കഴിഞ്ഞു. ഇതിന്റെ പ്രവര്‍ത്തനമാണ് ഇനി പഠനവിധേയമാക്കാനുള്ളത്. അതിനൊപ്പം തന്നെ അതിന്റെ പ്രവര്‍ത്തത്തിലെ തകരാറുകളും വിശദീകരിക്കപ്പെടും. രോഗങ്ങള്‍ ഇതിലൂടെ മനസിലാക്കാന്‍ കഴിയുമെന്നും പ്രൊഫ. കാല്‍വിന്‍ കോഫി പറഞ്ഞു. ഗവേഷണഫലം പുറത്തു വന്നതിനു ശേഷം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും മെസന്ററി സ്വതനന്ത്ര അവയവമായാണ് പഠിപ്പിച്ചു കൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.